ന്യൂഡൽഹി : സാമുദായിക ശക്തി സമാഹരണത്തിലൂടെ രാഷ്ട്രീയ ശക്തിയായി മാറി അധികാര പങ്കാളിത്തം ഉറപ്പാക്കിയാലേ സാമൂഹ്യനീതി ലഭിക്കൂവെന്ന് എസ്.എൻ.ഡി.പി യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി പറഞ്ഞു. യോഗം ഡൽഹി യൂണിയൻ സംഘടിപ്പിച്ച നേതൃത്വ സംഗമ മഹാസമ്മേളനം ഉദ്ഘാടനം ചെയ്യികയായിരുന്നു അദ്ദേഹം.
കേരളം മാറി മാറി ഭരിച്ചവർ പിന്നാക്ക ജനവിഭാഗങ്ങൾക്ക് അധികാര അവകാശങ്ങളിൽ പങ്കാളിത്തം നൽകാതിരുന്നതിനാൽ ഇന്നും അവർക്ക് സാമൂഹ്യനീതി ലഭിച്ചിട്ടില്ല. സമുദായം ഒറ്റക്കെട്ടായി നിന്നാൽ കേരള ഭരണം കൈയിലിരിക്കും. മഹാഗുരുവിന്റെ ലോകോത്തര സന്ദേശമായ സംഘടിച്ച് ശക്തരാകുക ഓരോ ഈഴവന്റെയും ഹൃദയത്തിലും പ്രവൃത്തിയിലും മുഴങ്ങണം. അതുവഴി അധികാരം കൈപ്പിടിയിലെത്തിക്കാനുള്ള പോരാട്ടത്തിന് സജ്ജരാവണം. ജാതിവിവേചനങ്ങൾക്ക് അറുതി വരുത്തണമെങ്കിൽ ജാതീയമായി സംഘടിക്കണമെന്നും, തുഷാർ കൂട്ടിചേർത്തു.
യൂണിയൻ ഏർപ്പെടുത്തിയ ചികിത്സാ ധനസഹായവും വിദ്യാഭ്യാസ ധനസഹായവും തുഷാർ വെള്ളാപ്പള്ളി വിതരണം ചെയ്തു. ഡൽഹി യൂണിയൻ പ്രസിഡന്റ് പി.എസ്. അനിലിന്റെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ
യോഗം ദേവസ്വം സെക്രട്ടറി അരയാക്കണ്ടി സന്തോഷ് മുഖ്യ പ്രഭാഷണവും, പന്തളം യൂണിയൻ പ്രസിഡന്റ് അഡ്വ. സിനിൽ മുണ്ടപ്പള്ളി ആമുഖ പ്രഭാഷണവും നിർവഹിച്ചു. അനിരുദ്ധ് കാർത്തികേയൻ, സി.ഡി. സുനിൽകുമാർ, എൻ.കെ. അനിൽ, കെ.പി. പ്രകാശൻ, ജ്യോതി ബഹുലേയൻ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |