കൊൽക്കത്ത: പശ്ചിമബംഗാളിലെ രാജ്ഭവൻ ജീവനക്കാർക്കെതിരെ കൊൽക്കത്ത പൊലീസ് കേസെടുത്തതിൽ നിയമോപദേശം നൽകി അറ്റോർണി ജനറൽ. സഹജീവനക്കാർ തന്നെ തടഞ്ഞുവച്ചെന്നും, മർദ്ദിച്ചെന്നും ഫോൺ തല്ലിപൊട്ടിച്ചെന്നും ഗവർണർ സി.വി. ആനന്ദബോസിനെതിരെ ലൈംഗികാതിക്രമ ആരോപണമുന്നയിച്ച ജീവനക്കാരി പരാതിപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്തു. കേസിനെ നിയമപരമായി നേരിടാൻ അറ്റോണി ജനറൽ, കേസിലെ പ്രതിപട്ടികയിലുള്ള രാജ്ഭവൻ ജീവനക്കാർക്ക് നിർദ്ദേശം നൽകിയെന്നാണ് സൂചന.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |