SignIn
Kerala Kaumudi Online
Wednesday, 12 June 2024 2.39 AM IST

വിമാനത്തിൽ യാത്ര ചെയ്യുന്നവർ രണ്ടുകൂട്ടരെ സൂക്ഷിക്കുക, യാത്രക്കാരിയുടെ അനുഭവക്കുറിപ്പ്

flight

ഇന്നത്ത കാലത്ത് ഒരിക്കലെങ്കിലും വിമാനത്തിൽ യാത്ര ചെയ്യാത്തവർ കുറവായിരിക്കും. എന്നാലും എല്ലാവരും യാത്ര ചെയ‌്‌തവരാണെന്ന് പറയുന്നുമില്ല. വിമാനത്താവളങ്ങളുടെയും വിമാനസർവീസുകളുടെയും എണ്ണം വർദ്ധിച്ചതോടെ യാത്ര ചെയ്യുന്നവരുടെ എണ്ണവും കൂടി. ഒരു വിമാനയാത്രയിലുണ്ടായ അനുഭവം പങ്കുവയ‌്ക്കുകയാണ് സിനിമാ നിർമ്മാതാവും വ്യവസായിയുമായി ജോളി ജോസഫ്. അദ്ദേഹത്തിന് നേരിട്ടുണ്ടായതല്ല അനുഭവമെങ്കിലും ഏതൊരു വിമാനയാത്രികനും പാഠമാക്കി വയ‌്ക്കേണ്ട അനുഭവക്കുറിപ്പ് തന്നെയാണ് ജോളി ജോസഫ് പങ്കുവച്ചത്.

''വിമാന യാത്രികർക്കായി ഒരു പാഠം :
പോൾ ഒഡോഫിൻ എഴുതിയതും ജോൺ ഒറിംബോ പരിഷ്കരിച്ചത്തിന്റെ ഏകദേശ മലയാള പരിഭാഷയാണ് ഞാൻ താഴെ എഴുതുന്നത് .

നിങ്ങൾ വിമാനത്തിൽ യാത്ര ചെയ്യുകയാണെങ്കിൽ, അമിതമായി സൗഹൃദം നടിക്കുന്ന അടുത്തിരിക്കുന്ന യാത്രക്കാരെ സൂക്ഷിക്കുക. വിമാനത്തിൽ സഞ്ചരിച്ച ഒരു യാത്രക്കാരിയുടെ അനുഭവം പങ്കുവെക്കുന്നു. വിമാനത്തിനുള്ളിൽ പ്രായമായ സ്ത്രീ എന്റെ അടുത്ത് വന്ന് ഇരിക്കുന്നു. അവരുടെ ബാഗ് ഓവർഹെഡ് ലഗേജ് കമ്പാർട്ടുമെന്റിൽ വയ്ക്കാൻ സഹായിക്കാനായിട്ട് അവർ എന്നോട് ആവശ്യപ്പെട്ടു, എനിക്കത്ര ഉയരമില്ലാത്തതിനാൽ എതിരെ ഇരുന്ന ഒരു മാന്യൻ പെട്ടെന്ന് അവരെ സഹായിച്ചു .

അവർ വളരെ പ്രസന്നവതിയും നന്നായി സംസാരിക്കുന്നവളുമായിരുന്നു, അതിനാൽ ഞങ്ങൾ ദുബായിലേക്കുള്ള വിമാനത്തിൽ മുഴുവനും സമയവും സംസാരിച്ചു. ദുബായിൽ ഇറങ്ങാൻ തുടങ്ങുകയാണെന്ന് പൈലറ്റ് അറിയിച്ചപ്പോൾ, അവർക്ക് 'വയറുവേദന 'തുടങ്ങി . നല്ല മനസ്സോടെ ഞാൻ സഹായത്തിനുവേണ്ടി ബട്ടണിൽ അമർത്തി, എന്താണ് പ്രശ്‌നമെന്ന് അറിയാൻ എയർ ഹോസ്റ്റസ് വന്നു. എന്റെ അടുത്ത സീറ്റിൽ ഇരിക്കുന്നവർക്ക് സുഖമില്ലെന്ന് ഞാൻ പറഞ്ഞപ്പോഴേക്കും അവർ പെട്ടെന്ന് എന്നെ 'എന്റെ മകൾ' എന്ന് എന്നെ അഭിസംബോധന ചെയ്യാൻ തുടങ്ങി. കുറച്ച് വേദനസംഹാരികൾ നൽകി ഞങ്ങൾ ഇറങ്ങുന്നത് വരെ കാത്തിരിക്കുകയല്ലാതെ അവർക്ക് ഒന്നും ചെയ്യാൻ കഴിയില്ലെന്ന് എയർ ഹോസ്റ്റസ് പറഞ്ഞു. വിമാനത്തിൽ മെഡിക്കൽ എമർജൻസി ഉണ്ടെന്ന് പൈലറ്റ് അറിയിക്കുകയും ശാന്തരായിരിക്കാൻ ഞങ്ങളെ ഉപദേശിക്കുകയും ചെയ്തു. എന്റെ പുതിയ സുഹൃത്ത് ഭ്രാന്തിയെപ്പോലെ കരഞ്ഞു വിയർത്തു എന്റെ കൈ വിടാൻ വിസമ്മതിച്ചു... ഞങ്ങൾ പരസ്പരം അറിയാമെന്ന് എല്ലാവരും കരുതി.

അങ്ങനെ ഞങ്ങൾ ദുബായിൽ ഇറങ്ങി, അവരുടെ ലഗേജ് ഓവർഹെഡ് കമ്പാർട്ട്മെന്റിൽ വയ്ക്കാൻ സഹായിച്ച അതേ മാന്യൻ അവരുടെ ലഗേജ് താഴെ വെച്ച് കൊടുത്ത് , ഈ സ്ത്രീയിൽ നിന്ന് അകന്നുപോകാനും ഞങ്ങൾ ഒരുമിച്ച് യാത്ര ചെയ്യുന്നില്ലെന്ന് ക്യാബിൻ ക്രൂവിനോട് വ്യക്തമാക്കാനും അദ്ദേഹം എന്നെ ഉപദേശിച്ചു. അദ്ദേഹം ദൈവം അയച്ച ആൾ തന്നെയാണ് . അതുകേട്ട ക്യാബിൻ ക്രൂ വന്ന് ഞങ്ങൾ തമ്മിൽ ബന്ധമുണ്ടോ എന്ന് എന്നോട് ചോദിച്ചു. ഞങ്ങൾ വിമാനത്തിൽ വച്ച് കണ്ടുമുട്ടിയതായി ഞാൻ അവരോട് വ്യക്തമായി പറഞ്ഞു. എനിക്കവരെ തീരെ അറിയില്ലായിരുന്നു. ഞാൻ വിട പറയുമ്പോൾ, അവരുടെ ഹാൻഡ്‌ബാഗ് കൊണ്ടുപോകാൻ അവൾ എന്നോട് അപേക്ഷിച്ചു. ഞാൻ വല്ലാതെ വിറച്ചുപോയി. പക്ഷേ ആ മാന്യൻ എന്റെ കണ്ണുകളിലേക്ക് നോക്കി ദൃഢമായി വേണ്ടാന്ന് തലയാട്ടി. അവരെ കൈകാര്യം ചെയ്യാൻ ക്യാബിൻ ക്രൂവിനെ അനുവദിക്കണമെന്ന് പറയുന്ന ഒരു കുറിപ്പ് അദ്ദേഹം എനിക്ക് കൈമാറി.

അതിനാൽ ഞാൻ വിമാനത്തിൽ നിന്ന് പുറത്തിറങ്ങി വളരെ കുറ്റബോധത്തോടെ വീൽചെയറിനായി കാത്തിരിക്കാൻ എന്റെ 'പുതിയ സുഹൃത്തിനെ' വിട്ടു, ഞങ്ങളുടെ ലഗേജ് വരുന്നതുവരെ ഞങ്ങൾ കാത്തിരിക്കുമ്പോഴാണ് ഒരു ബഹളം കേട്ടത്. വീൽചെയറിൽ നിന്ന് ഇറങ്ങി ക്യാബിൻ ക്രൂവിൽ നിന്ന് രക്ഷപ്പെടാൻ എന്റെ 'പുതിയ സുഹൃത്ത് ' ഓടുകയായിരുന്നു..! അവർ തന്റെ ലഗേജ് ഉപേക്ഷിച്ച് ബാക്കിയുള്ള ഹാൻഡ്‌ബാഗുമായി പുറത്തേക്ക് ഓടി..! ഭാഗ്യത്തിന് എയർപോർട്ട് പോലീസിന് അവരെക്കാൾ വേഗതയുണ്ടായിരുന്നു. അവർ അവരെ പിടികൂടി കൈവിലങ്ങിൽ തിരികെ കൊണ്ടുവന്നു. മയക്കുമരുന്ന് കൈവശം വച്ചിരുന്ന ആ സ്ത്രീ എന്നെ വിളിച്ചു തുടങ്ങി... "എന്റെ മകളേ... എന്റെ മകളേ! " സത്യത്തിൽ അവർ എന്നെ കുടുക്കാൻ ശ്രമിക്കുകയായിരുന്നു..! ഭാഗ്യത്തിന്, അവരുടെ ലഗേജുമായി സഹായിച്ച മാന്യൻ മുന്നോട്ട് വന്ന് എയർപോർട്ട് പോലീസിനോട് എല്ലാം പറഞ്ഞു, പോലീസ് എന്റെ പാസ്‌പോർട്ട് എടുത്തു, ഞങ്ങൾ ഒരുമിച്ചാണ് യാത്ര ചെയ്യുന്നത് ശരിയെങ്കിൽ എന്റെ മുഴുവൻ പേരുകളും വെളിപ്പെടുത്താൻ അവരോട് ആവശ്യപ്പെട്ടു. ദൈവാനുഗ്രഹത്താൽ, ഞാൻ അവളോട് എന്റെ ആദ്യ പേര് പോലും പറഞ്ഞിട്ടില്ലായിരുന്നു .! എന്നെ വിശദമായി ചോദ്യം ചെയ്യാൻ ഒരു ചെറിയ മുറിയിലേക്ക് പോലീസിനെ പിന്തുടരാൻ എന്നോട് ആവശ്യപ്പെട്ടു. ഞാൻ അവളെ എവിടെയാണ് കണ്ടുമുട്ടിയത്?... ഞാൻ എവിടെയാണ് കയറിയത്... അവൾ എവിടെയാണ് കയറിയത് ? അങ്ങിനെ പലതും . പിന്നെ എന്റെ ലഗേജ് വിരലടയാളങ്ങൾക്കായി വ്യാപകമായി തിരഞ്ഞു പൊടിതട്ടി. പോലീസ് ആ സ്ത്രീയുടെ ലഗേജുകളെല്ലാം പൊടിതട്ടി, എന്റെ വിരലടയാളം സ്ത്രീയുടെ ലഗേജിലോ ഹാൻഡ്‌ബാഗിലോ എവിടെയും കണ്ടെത്തിയില്ല..!

വിമാനത്തിലായാലും എയർപോർട്ടിലായാലും ആരുടെയും ലഗേജിൽ തൊടരുതെന്ന ഉപദേശത്തോടെയാണ് എന്നെ വിട്ടയച്ചത്. അതുകൊണ്ട് അന്നു മുതൽ, നിങ്ങളുടെ കൈവശം എത്ര ലഗേജ് ഉണ്ടെന്ന് ഞാൻ കാര്യമാക്കുന്നില്ല, അത് നിങ്ങൾ തന്നെ കൈകാര്യം ചെയ്യും. നിങ്ങളുടെ ലഗേജ് ഇടാൻ ഞാൻ ഒരു ട്രോളി പോലും നൽകില്ല ! നിന്റെ ലഗേജ്... നിന്റെ പ്രശ്നം എന്നതാണ് എന്റെ പോളിസി. നിങ്ങൾക്ക് ഓവർഹെഡ് കമ്പാർട്ട്‌മെന്റിൽ ലഗേജ് വെക്കാൻ കഴിയുന്നില്ലെങ്കിൽ, ക്യാബിൻ ക്രൂവിനെ വിളിക്കുന്നതാണ് സുരക്ഷിതം''.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: JOLY JOSEPH, FLIGHT EXPERIENCE
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.