SignIn
Kerala Kaumudi Online
Wednesday, 12 June 2024 10.53 AM IST

എല്ലായിടത്തും മാമ്പഴം കാണുന്നില്ല? നാല് തരം മാങ്ങകൾ വാങ്ങരുത്, മുന്നറിയിപ്പ്

mango

പഴക്കച്ചവടക്കാർക്കും ഉപഭോക്താക്കൾക്കും മുന്നറിയിപ്പുമായി ഫുഡ് സേഫ്‌റ്റി ആന്റ് സ്‌റ്റാൻഡേ‌ർഡ്‌സ് അതോറിറ്റി ഒഫ് ഇന്ത്യ. പഴങ്ങൾ പഴുപ്പിക്കുന്നതിന് കാൽസ്യം കാർബൈഡ്, കാർബൈഡ് വാതകം എന്നിവ ഉപയോഗിക്കരുതെന്നാണ് എഫ് എസ് എസ് ഐയുടെ കർശന നിർദേശം. 2011ലെ എഫ് എസ് എസ് ഐ നിയമപ്രകാരം പഴവർഗങ്ങൾ പഴുപ്പിക്കുന്നതിന് കാൽസ്യം കാർബൈഡ്, കാർബൈഡ് ഗ്യാസ് എന്നിവ നിരോധിച്ചിരുന്നു. രാജ്യത്ത് ഇപ്പോൾ മാമ്പഴം സീസൺ ആയതിനാലാണ് ഫുഡ് സേഫ്‌റ്റി അതോറ്റി വീണ്ടും മുന്നറിയിപ്പുമായി രംഗത്തെത്തിയിട്ടുള്ളത്. രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ഭക്ഷ്യസുരക്ഷ തലവന്മാർക്ക് എഫ് എസ് എസ് ഐ ഇതുമായി ബന്ധപ്പെട്ട് നിർദേശം നൽകിക്കഴിഞ്ഞു. പഴക്കച്ചവടക്കാരോ സംഭരണ-വിതരണക്കാരോ കാൽസ്യം കാർബൈഡ്, കാർബൈഡ് ഗ്യാസ് ഉപയോഗിക്കുന്നതായി കണ്ടെത്തിയാൽ കർശന നടപടി സ്വീകരിക്കാനാണ് നിർദേശം.

എന്താണ് കാൽസ്യം കാർബൈഡ്

മനുഷ്യ ശരീരത്തിൽ പ്രതികൂലമായ പ്രവർത്തനങ്ങൾ സൃഷ്‌ടിക്കുന്ന ആർസനിക്, ഫോസ്ഫറസ് എന്നീ മൂലകങ്ങൾ അടങ്ങിയതാണ് കാൽസ്യം കാർബൈഡ്. നിരവധിയായ ആരോഗ്യപ്രശ്നങ്ങൾ ഇത് സൃഷ്ടടിക്കും. പഴക്കച്ചവടക്കാർക്കിടയിൽ മസാല എന്നാണ് ഈ പദാർത്ഥങ്ങൾ അറിയപ്പെടുന്നത്. തലചുറ്റൽ, തൊണ്ട വരളുക, ക്ഷീണം, ഛർദ്ദി, അൾസർ തുടങ്ങിയവ ഇവയുടെ ഉപഭോഗം മൂലം ഉണ്ടാകും.

എഥിലീൻ കുഴപ്പക്കാരനല്ല

പഴങ്ങൾ പഴുപ്പിക്കാൻ സുരക്ഷിതമായി ഉപയോഗിക്കാവുന്ന മൂലകമാണ് എഥിലീൻ. എഫ് എസ് എസ് ഐ ഇത് അനുവദിച്ചിട്ടുമുണ്ട്. പ്രകൃത്യാൽ തന്നെ പഴങ്ങളിൽ ഉണ്ടാകുന്ന ഹോർമോണാണ് എഥിലീൻ. കായ്‌കൾ പഴുപ്പിക്കുന്നതും എഥിലീന്റെ സാമിപ്യമാണ്. എന്നാൽ ഇതിന്റെ ഉപയോഗത്തിനും നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. 100 പിപിഎം വരെ മാത്രമേ സംയോജനമായി എഥിലീൻ ഉപയോഗിക്കാവൂ.

കുഴപ്പക്കാരായ മാമ്പഴത്ത എങ്ങിനെ കണ്ടെത്താം

ലോകത്ത് 1500ൽ അധികം വ്യത്യസ്തങ്ങളായ മാമ്പഴങ്ങളുണ്ട്. ഇന്ത്യയിൽ പ്രധാനമായും എട്ട് തരം മാങ്ങകളാണ് ലഭ്യമായിട്ടുള്ളത്. വിപണയിലെ മാമ്പഴങ്ങൾ കെമിക്കലുകൾ അടങ്ങിയതാണെയെന്ന് തിരിച്ചറിയാൻ ചില മാർഗങ്ങളുണ്ട്.

വാങ്ങുന്നയിടത്തെ മാമ്പഴത്തിൽ ഈച്ചയോ പ്രാണികളോ പറക്കുന്നില്ലെങ്കിൽ അത് കെമിക്കൽ അടിച്ചതാണ്.

കെമിക്കൽ അടങ്ങിയ പഴം വെള്ളത്തിൽ പൊങ്ങിക്കിടക്കും.

ഭാരം തീരെ കുറവായിരിക്കും, പഴച്ചാർ കൂടുതലായിരിക്കും.

ഒരു തീപ്പെട്ടി ഉരച്ച് മാമ്പഴത്തിനടുത്തേക്ക് കൊണ്ടുവരിക, കത്തിപ്പിടിക്കുകയോ, തീപ്പൊരി ഉണ്ടാവുകയോ ചെയ‌്‌താൽ സംഭവം വ്യാജനാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: MANGO, CHEMICAL, CALCIUM CARBIDE
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.