ഈ കാലഘട്ടത്തിൽ പലരും നേരിടുന്ന പ്രധാന പ്രശ്നമാണ് മുഖത്തെ കരിവാളിപ്പും നിറം മങ്ങുന്നതും. പുറത്തിറങ്ങുമ്പോൾ പൊടിയും മറ്റും കാരണം മുഖത്തിന്റെ ഭംഗി പെട്ടെന്ന് തന്നെ നഷ്ടമാകുന്നു. ചർമ്മത്തിന്റെ തിളക്കം വീണ്ടെടുക്കാൻ പരസ്യത്തിൽ കാണുന്ന വില കൂടിയ വസ്തുക്കൾ വാങ്ങി ഉപയോഗിച്ചാലും നല്ല ഫലം കിട്ടണമെന്നില്ല.
ചിലപ്പോൾ കെമിക്കൽ പദാർത്ഥങ്ങൾ അടങ്ങിയ ഇത്തരം വസ്തുക്കൾ ഉപയോഗിക്കുന്നതിലൂടെ വിപരീത ഫലം സംഭവിക്കാനും സാദ്ധ്യതയുണ്ട്. ചർമ്മത്തിലെ മിക്ക പ്രശ്നങ്ങൾക്കും നമ്മുക്ക് വീട്ടിൽ തന്നെ പരിഹാരം കാണാം. പ്രകൃതിദത്തമായ വസ്തുക്കൾ സൗന്ദര്യ സംരക്ഷണത്തിന് ഉപയോഗിക്കുന്നതാണ് നല്ലത്. മുഖത്തെ നിറം വർദ്ധിപ്പിക്കാനും പാടുകൾ അകറ്റാനും ഒരു പുതിയ ഫേസ്പാക്ക് പരിചയപ്പെട്ടാലോ?
ആവശ്യമായ സാധനങ്ങൾ
ഫേസ്പാക്ക് തയ്യാറാക്കുന്ന വിധം
ആദ്യം ഒരു പാത്രത്തിൽ നാല് ടേബിൾ സ്പൂൺ ഗോതമ്പ് പൊടി എടുക്കുക. ഇതിലേക്ക് കുറച്ച് ചൂട് പാൽ ഒഴിക്കണം. ശേഷം ഒരു ടീസ്പൂൺ തേനും ചേർത്ത് നല്ലപോലെ യോജിപ്പിക്കുക. പേസ്റ്റ് രൂപത്തിലാക്കിയ ശേഷം ഈ മിശ്രിതം തണുക്കാൻ വയ്ക്കണം. തണുത്ത ശേഷം ഇത് മുഖത്ത് പുരട്ടാം. 15 മിനിട്ട് കഴിഞ്ഞ് കഴുകി കളയുക. മുഖം തിളങ്ങുന്നത് അപ്പോൾ തന്നെ കാണാൻ കഴിയും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |