SignIn
Kerala Kaumudi Online
Tuesday, 30 July 2024 3.24 AM IST

യീസ്റ്റും സോഡാപ്പൊടിയുമൊന്നും വേണ്ട; നല്ല പൂപോലെ മൃദുലമായ അപ്പം ഉണ്ടാക്കാനൊരു സൂത്രമുണ്ട്

appam

പ്രഭാതഭക്ഷണമായി അപ്പവും കറിയും കഴിക്കാൻ ഇഷ്ടപ്പെടുന്നവരാണ് മലയാളികൾ. തലേന്നുതന്നെ അരി കുതിർത്ത് അരച്ചുവരച്ച് യീസ്റ്റും സോഡാപ്പൊടിയുമൊക്കെ ചേർത്താണ് അപ്പത്തിനുള്ള മാവ് തയ്യാറാക്കുന്നത്. മാവ് പൊങ്ങിവരാനും നല്ല സോഫ്‌ടായ അപ്പം ഉണ്ടാക്കുവാനുമാണ് ഇതുരണ്ടും ഉപയോഗിക്കുന്നത്. എന്നാൽ ഇവയൊന്നും ചേർക്കാതെ തന്നെ നല്ല പൂപോലെ മൃദുലമായ അപ്പം ഉണ്ടാക്കിയാലോ?

ആദ്യം അപ്പത്തിനുള്ള അരി നന്നായി കഴുകിയതിനുശേഷം കുറഞ്ഞത് നാല് മണിക്കൂറെങ്കിലും കുതിർന്നുവരാൻ വയ്ക്കണം. അരി കുതിർന്നതിനുശേഷം ഇത് ഒരു മിക്‌സി ജാറിലേയ്ക്ക് മാറ്റി കാൽകപ്പ് ചോറും കാൽകപ്പ് തേങ്ങ ചിരകിയത്, ഒരു സ്‌പൂൺ പഞ്ചസാര, കുറച്ച് തേങ്ങാവെള്ളം, കുറച്ച് പച്ചവെള്ളം എന്നിവ ചേർത്ത് നന്നായി അരച്ചെടുക്കണം. ചൂടുള്ള സ്ഥലത്ത് വയ്ക്കുന്നതാണ് മാവ് പുളിച്ചുവരാൻ നല്ലത്. ആറോ ഏഴോ മണിക്കൂറുകൾക്ക് ശേഷം മാവിൽ ആവശ്യത്തിന് ഉപ്പ് ചേർത്ത് അരമണിക്കൂർ കൂടി മാറ്റിവയ്ക്കണം. ഇനി അപ്പച്ചട്ടിയിൽ മാവ് ഒഴിച്ച് നല്ല പഞ്ഞിപോലെ മൃദുലമായ അപ്പം ചുട്ടെടുക്കാം.

അരമണിക്കൂ‌ർ കൊണ്ട് നല്ല പൂപോലത്തെ അപ്പം ഉണ്ടാക്കാനുള്ള സൂത്രവുമുണ്ട്. അതും ഗോതമ്പ് മാവ് കൊണ്ട്. ഈ വെറൈറ്റി അപ്പം ഉണ്ടാക്കുന്നത് എങ്ങനെയെന്ന് നോക്കാം.

ആദ്യം പാത്രത്തിൽ രണ്ട് കപ്പ് ഗോതമ്പ് പൊടിയെടുക്കണം. ഇതിലേയ്ക്ക് ഒരു കപ്പ് ചിരകിയ തേങ്ങ, അര കപ്പ് ചോറ് എന്നിവ ചേർക്കണം. ഇനിയൊരു മിക്‌സി ജാറെടുത്ത് അതിൽ രണ്ട് കപ്പ് വെള്ളം എടുത്തിട്ട് നേരത്തെയെടുത്തുവച്ച മാവും തേങ്ങയും ചോറും ഒന്നര ടീസ്‌പൂൺ യീസ്റ്റും ചേർത്ത് അരച്ചെടുക്കണം.

അടുത്തതായി അരച്ചെടുത്ത മാവ് മറ്റൊരു പാത്രത്തിലേയ്ക്ക് മാറ്റി കാൽ കപ്പ് ഇളം ചൂടുവെള്ളവും ആവശ്യത്തിന് ഉപ്പും ചേർത്ത് ഇളക്കിയെടുക്കണം. ഒരു ടേബിൾ സ്‌പൂൺ പഞ്ചസാരയും ഒരു ടേബിൾ സ്‌പൂൺ വെളിച്ചെണ്ണയും ഒരുമിച്ചെടുത്ത് നന്നായി മിക്‌സ് ചെയ്തതിനുശേഷം മാവിലേയ്ക്ക് ഒഴിച്ച് ഇളക്കണം. ശേഷം മാവ് പൊങ്ങിവരാൻ അരമണിക്കൂർ മാറ്റിവയ്ക്കണം. അരമണിക്കൂർ കഴിഞ്ഞ് അപ്പം ഉണ്ടാക്കി കറിയും ചേർത്ത് ചൂടോടെ കഴിക്കാം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: APPAM, FOOD, FOODRECIPE, EASYTIPS, YEAST, SODA POWDER
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.