ചേർത്തല : കേരള ബാങ്ക് ചേർത്തല മെയിൻ,നടക്കാവ് ഈവനിംഗ്, അർത്തുങ്കൽ,പട്ടണക്കാട്, ഒറ്റപ്പുന്ന എന്നീ ശാഖകളുടെ സംയുക്താഭിമുഖ്യത്തിൽ കസ്റ്റമർ മീറ്റ് സംഘടിപ്പിച്ചു. അഡ്വ.എ.എം.ആരിഫ് എം.പി ഉദ്ഘാടനം ചെയ്തു. കേരള ബാങ്ക് ഡയറക്ടർ പി.ഗാനകുമാർ അദ്ധ്യക്ഷനായി. നഗരസഭ ചെയർപേഴ്സൺ ഷേർളി ഭാർഗവൻ മുഖ്യപ്രഭാഷണം നടത്തി. വിവിധ വായ്പകളിലായി ഒരു കോടി ഇരുപത്തിയഞ്ചു ലക്ഷം രൂപ വിതരണവും ചെയ്തു. സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ എ.എസ്.സാബു,കേരള ബാങ്ക് ജനറൽ മാനേജർ പി.ഷാജു ജോർജ്,ഡി.ജി.എം കെ.ചന്ദ്രശേഖരൻ നായർ എന്നിവർ സംസാരിച്ചു.ഏരിയ മാനേജർ ടി.ബിജിമോൻ സ്വാഗതവും ബ്രാഞ്ച് മാനേജർ ഗിരീഷ് കുമാർ നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |