SignIn
Kerala Kaumudi Online
Thursday, 18 July 2024 3.44 PM IST

ജില്ലാ സ്‌കൂൾ പ്രവേശനോത്സവം; മലപ്പുറം ജി.ജി.എച്ച്.എസ്.എസിൽ നടത്താൻ വിദ്യാഭ്യാസ വകുപ്പ്

മലപ്പുറം: ഇത്തവണത്തെ ജില്ലാ സ്‌കൂൾ പ്രവേശനോത്സവം മലപ്പുറം ഗവ.ഗേൾസ് എച്ച്.എസ്.എസിൽ നടത്താൻ തീരുമാനം. സ്കൾ അധികൃതരുമായി സംസാരിച്ച ശേഷം ഒരുക്കങ്ങൾ ആരംഭിക്കും. ജൂൺ മൂന്നിന് ജില്ലയിലെ മുഴുവൻ വിദ്യാലയങ്ങളിലും പ്രവേശനോത്സവം നടത്തും. പ്രവേശനോത്സവം മികച്ചതാക്കാൻ എല്ലാ സ്‌കൂളുകൾക്കും ഡി.ഡി.ഇ നിർദ്ദേശം നൽകിയിട്ടുണ്ട്.
നിലവിൽ നടന്നുകൊണ്ടിരിക്കുന്ന അദ്ധ്യാപകർക്കുള്ള ക്ലസ്റ്റർ 24ന് അവസാനിക്കും. അതിന് ശേഷം പ്രവേശനോത്സവ ഒരുക്കങ്ങളിലേക്ക് അദ്ധ്യാപകർ കടക്കും. അദ്ധ്യയന വർഷം ആരംഭിക്കുന്നതിന് മുന്നോടിയായി സുരക്ഷയും ഒരുക്കങ്ങളും വിദ്യാഭ്യാസ വകുപ്പ് വിലയിരുത്തും.

സുരക്ഷ പ്രധാനം


> കുട്ടികളുടെ സുരക്ഷ മുൻനിറുത്തി അറ്റകുറ്റപ്പണി പൂർത്തിയാക്കി സ്‌കൂൾ കെട്ടിടത്തിന്റെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് 31നുള്ളിൽ ഉറപ്പാക്കണം. ബന്ധപ്പെട്ട തദ്ദേശഭരണ സ്ഥാപനത്തിൽ നിന്ന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഉണ്ടെങ്കിലേ ക്ലാസുകൾ ആരംഭിക്കാനാവൂ.

> 31നകം എല്ലാ സ്‌കൂൾ ബസ് ഡ്രൈവർമാരും പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് എടുത്തിരിക്കണം. അലക്ഷ്യമായി മദ്യപിച്ചും മറ്റും വാഹനമോടിക്കുന്നതിനാൽ അപടകങ്ങളുണ്ടാവുന്നതിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. ഇതിലൂടെ ക്രിമിനൽ പശ്ചാത്തലമുള്ളവരെ ഒഴിവാക്കാനും അപകടങ്ങൾ കുറയ്ക്കാനും സാധിക്കും.
> വിദ്യാലയങ്ങൾക്ക് സമീപം ജലാശയങ്ങളുണ്ടെങ്കിൽ സുരക്ഷയുടെ ഭാഗമായി ഇത് സംബന്ധിച്ച വിശദമായ റിപ്പോർട്ട് വിദ്യാഭ്യാസ വകുപ്പ് ശേഖരിച്ച് സൂക്ഷിക്കും.

>സ്കൂളുകളിൽ അപകടകരമായ ഇലക്ട്രിക്ക് ലൈനുകൾ ഇല്ലെന്ന് ഉറപ്പാക്കണം. ശുചീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കണം.

കഴിഞ്ഞ വർഷത്തേക്കാളും കൂടുതൽ കുട്ടികൾ ഇത്തവണ ഒന്നാംക്ലാസിലേക്ക് പ്രവേശനം നേടുമെന്നാണ് കരുതുന്നത്. ജില്ലയിൽ മികച്ച രീതിയിൽ പ്രവേശനോത്സവം നടത്താനാണ് വിദ്യാഭ്യാസ വകുപ്പ് ശ്രമിക്കുന്നത്. കഴിഞ്ഞ അദ്ധ്യയന വർഷം 62,000ത്തിലധികം കുട്ടികളാണ് ഒന്നാം ക്ലാസിലേക്ക് പ്രവേശിച്ചത്.

കെ.പി.രമേശ്കുമാർ, ഡി.ഡി.ഇ

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, MALAPPURAM, SCHOOL
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.