SignIn
Kerala Kaumudi Online
Thursday, 18 July 2024 4.21 PM IST

എസ്കവേറ്റർ, സ്കൂട്ടർ ഫ്ളാഗ് ഒഫ്

flag-

കൊല്ലം: മുനിസിപ്പൽ കോർപ്പറേഷൻ വാങ്ങിയ മിനി എസ്‌കവേറ്റർ, 10 ഇലക്ട്രിക് സ്കൂട്ടർ എന്നിവയുടെ ഫ്ളാഗ് ഒഫ് കോർപ്പറേഷൻ അങ്കണത്തിൽ മേയർ പ്രസന്ന ഏണസ്റ്റ് നിർവ്വഹിച്ചു. മഴക്കാല പൂർവ്വ പ്രവർത്തനങ്ങളുമായി​ ബന്ധപ്പെട്ട് വലിയ ഓടകളുടെ ശുചീകരണം, കാടുപടലുകൾ വൃത്തിയാക്കൽ, മണ്ണ് സംരക്ഷണ പ്രവർത്തനങ്ങൾ എന്നിവയ്ക്കായി ഉപയോഗിക്കുന്ന വാഹനമാണ് മിനി എസ്‌കവേറ്റർ. മഴക്കാല ശുചീകരണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ജെ.എച്ച്.ഐ മാർ, ഓവർസിയർമാർ, ഓഫീസ് അറ്റൻഡർമാർ എന്നിവർക്ക് ഉപയോഗിക്കാണ് ഇലക്ട്രിക് സ്കൂട്ടറുകൾ. ഫ്ളാഗ് ഒഫ് ചടങ്ങിൽ ഡെപ്യൂട്ടി മേയർ കൊല്ലം മധു, ചെയർമാൻമാരായ എസ്.ജയൻ, സുജ കൃഷ്‌ണൻ, യു. പവിത്ര, കൗൺസിൽ അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOLLAM, GENERL
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.