SignIn
Kerala Kaumudi Online
Friday, 14 June 2024 12.42 PM IST

ഒറ്റത്തവണ 5000 രൂപ ചെലവാക്കിയാൽ മതി, മാസം കുറഞ്ഞത് 25,000 സമ്പാദിക്കാം; പുതിയ സ്‌കീമുമായി തപാൽ വകുപ്പ്

post-office

മണിക്കൂറുകളോളം ജോലി ചെയ്‌തിട്ടും വളരെ തുച്ഛമായ ശമ്പളം ലഭിക്കുന്നവർ ധാരാളമുണ്ട്. പ്രത്യേകിച്ചും കേരളത്തിൽ. ഇങ്ങനെ കഷ്‌ടപ്പാടിന്റെ പകുതി ഫലം പോലും ലഭിക്കുന്നില്ല എന്ന ഘട്ടം വരുമ്പോൾ ഭൂരിഭാഗം ജനങ്ങളുടെയും മനസിൽ വരുന്ന ഐഡിയയാണ് ബിസിനസ്.

ഇങ്ങനെ സ്വന്തമായി ബിസിനസ് തുടങ്ങാൻ ആഗ്രഹിക്കുന്നവർക്ക് അവസരവുമായി എത്തിയിരിക്കുകയാണ് ഇന്ത്യൻ തപാൽ വകുപ്പ്. വെറും 5000 രൂപയ്‌ക്ക് നിങ്ങൾക്ക് സ്വന്തം പോസ്റ്റ്‌ഓഫീസ് ഫ്രാഞ്ചൈസി തുറക്കാം. ഇതാണ് തപാൽ വകുപ്പ് നിങ്ങൾക്ക് സഹായകമായി എത്തിച്ചിരിക്കുന്ന പുതിയ സ്‌കീം. ഇതിന് എങ്ങനെയാണ് അപേക്ഷിക്കേണ്ടതെന്നും പാലിക്കേണ്ട പ്രധാന മാനദണ്ഡങ്ങൾ എന്തൊക്കെയാണെന്നും അറിയാം.

അപേക്ഷിക്കുന്നവർ അറിയാൻ

  • സംരംഭകർ ഉറപ്പായും ഒരു ഇന്ത്യൻ പൗരൻ അല്ലെങ്കിൽ ഇന്ത്യൻ വംശജൻ ആയിരിക്കണം.
  • അപേക്ഷകന് ഏറ്റവും കുറഞ്ഞത് 18 വയസുണ്ടായിരിക്കണം.
  • ഏതെങ്കിലും ക്രിമിനൽ കുറ്രത്തിന് ശിക്ഷിക്കപ്പെട്ടവനാകരുത്.
  • സാധുവായ ഒരു ബിസിനസ് വിലാസവും ബന്ധപ്പെടാനുള്ള നമ്പറും ഉണ്ടായിരിക്കണം.
  • അപേക്ഷകന് ഒരു അംഗീകൃത സ്‌കൂളിൽ നിന്നും എട്ടാം ക്ലാസ് എങ്കിലും പാസായതിന്റെ സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം.

ഓൺലൈൻ അല്ലെങ്കിൽ ഓഫ്‌ലൈൻ ആയി അപേക്ഷകൾ സമർപ്പിക്കാം. തിരഞ്ഞെടുത്ത് കഴിഞ്ഞാൽ, ഇന്ത്യൻ തപാൽ വകുപ്പുമായി ഒരു ധാരണാപത്രം (മെമ്മോറാണ്ടം ഒഫ് അണ്ടർസ്റ്റാൻഡിംഗ്) ഒപ്പിടണം. ഒരു കമ്മീഷൻ ഘടനയെ അടിസ്ഥാനമാക്കിയാണ് പോസ്റ്റ് ഓഫീസ് ഫ്രാഞ്ചൈസിയിൽ നിന്നുള്ള വരുമാനം. ഒരു പോസ്റ്റ് ഓഫീസ് പ്രവർത്തിപ്പിക്കുന്നതിനുള്ള നിബന്ധനകളും വ്യവസ്ഥകളും ഈ കരാറിൽ ഉണ്ടായിരിക്കും. കമ്മീഷൻ നിരക്കുകളും ഇതിൽ പരാമർശിച്ചിട്ടുണ്ടാകും.

അപേക്ഷാ ഫീസ്

പോസ്റ്ര് ഓഫീസ് ഫ്രാഞ്ചൈസി സ്‌കീമിനുള്ള അപേക്ഷകർ 5000 രൂപയാണ് ഡിമാൻഡ് ഡ്രാഫ്‌റ്റ് മുഖേന ഡൽഹിയിലെ 'അസിസ്റ്റന്റ് ഡയറക്‌ടർ ജനറൽ, ഡിപ്പാർട്ട്‌മെന്റ് ഒഫ് തപാൽ' എന്ന വിലാസത്തിൽ അടയ്‌ക്കേണ്ടത്. ഏതെങ്കിലും സർക്കാർ സ്‌കീമുകൾക്ക് കീഴിൽ തിരഞ്ഞെടുക്കപ്പെട്ടവരും എസ്‌സി / എസ്‌ടി, വനിതാ അപേക്ഷകരും ഫീസ് നൽകേണ്ടതില്ല.

വരുമാനം

കമ്മീഷൻ നിരക്കിലായിരിക്കും ഫ്രാഞ്ചൈസി ആരംഭിച്ച് കഴിഞ്ഞാൽ നിങ്ങൾക്ക് കിട്ടുന്ന വരുമാനം.

  • സ്‌പീഡ് പോസ്റ്റിന് അഞ്ച് രൂപ.
  • രജിസ്റ്റേർഡ് പോസ്റ്രിന് മൂന്ന് രൂപ.
  • 200 രൂപ വരെയുള്ള മണി ഓർഡറിന് 3.5 രൂപ.
  • 200 രൂപയുടെ മുകളിലുള്ള മണി ഓർഡറിന് അഞ്ച് രൂപ.
  • രജിസ്റ്റേർഡ്, സ്‌പീഡ് പോസ്റ്റ് സേവനങ്ങൾക്ക് പ്രതിമാസം 1000 രൂപ അധിക കമ്മീഷൻ.
  • അധിക ബുക്കിംഗുകൾക്ക് 20 ശതമാനം അധിക കമ്മീഷൻ ലഭ്യമാണ്.

അപേക്ഷിക്കേണ്ട രീതി

ഓൺലൈൻ അപേക്ഷകർ, indiapost.gov.in എന്ന വെബ്‌സൈറ്റിൽ കയറി ആദ്യം രജിസ്റ്റർ ചെയ്യണം. തുടർന്ന് തപാൽ വകുപ്പിന്റെ ഔദ്യോഗിക അറിയിപ്പ് ശ്രദ്ധാപൂർവം വായിച്ച ശേഷം നിങ്ങളുടെ അപേക്ഷകൾ സമർപ്പിക്കുക.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CAREER, POSTAL DEPARTMENT, INDIAN POSTAL DEPARTMENT, JOB OPPURTUNITIES
KERALA KAUMUDI EPAPER
TRENDING IN INFO+
PHOTO GALLERY
TRENDING IN INFO+
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.