തിരുവനന്തപുരം : കേരള സർക്കാരിന്റെ നോളജ് ഇക്കോണമി മിഷന്റെ വിവിധ പദ്ധതികളുടെ ഭാഗമായി 21000 പുതിയ തൊഴിലവസരങ്ങളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. വിദേശത്തും കേരളത്തിലും മറ്റു സംസ്ഥാനങ്ങളിലുമാണ് ഒഴിവുകൾ. ഓസ്ട്രേലിയയിൽ മെറ്റൽ ഫാബ്രിക്കേറ്റർ ആൻഡ് വെൽഡർ, കെയർ അസിസ്റ്റന്റ്, ജപ്പാനിൽ കെയർ ടേക്കർ എന്നീ തസ്തികകളിലേക്ക് നിരവധി ഒഴിവുകളാണുള്ളത്. മാനേജർ, ക്രിയേറ്റീവ് സൂപ്പർവൈസർ- ഡിജിറ്റൽ, എച്ച്.ആർ മാനേജർ, ഫിസിയോ തെറാപ്പിസ്റ്റ്, പ്രൊഡക്ഷൻ ട്രെയിനി, കസ്റ്റർ കെയർ എക്സിക്യുട്ടീവ്, ടെക്നിക്കൽ ഓപ്പറേറ്റർ, അക്കൗണ്ടന്റ് , ഫിനാൻഷ്യൽ അഡ്വൈസർ തുടങ്ങി 150ഓളം തസ്തികകളിലേക്കും ഒഴിവുകളുണ്ട്. കേരളത്തിലും ഇന്ത്യയിലെ മറ്റു പ്രമുഖ നഗരങ്ങളിലുമാണ് ഒഴിവുകൾ.
ഓസ്ട്രേലിയയിലെ മെറ്റൽ ഫാബ്രിക്കേറ്റർ ആൻഡ് വെൽഡർ തസ്തികയിലേക്ക് ഐ.ടി.ഐ ആണ് യോഗ്യത. മാസം 1,75,000- 2,50,000 ശമ്പളം. പത്താംക്ലാസ് യോഗ്യത ആവശ്യപ്പെടുന്ന കെയർ അസിസ്റ്റന്റിന് (ഓസ്ട്രേലിയ) 2,50,000- 3,50,000 ആണ് മാസശമ്പളം.
ജപ്പാനിലെ കെയർ ടേക്കർ ഒഴിവിന് ഡിപ്ലോമയാണ് യോഗ്യത. 1,00,000- 1,75,000 ശമ്പളം ലഭിക്കും. അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി ജൂൺ 30,
കേരള നോളജ് ഇക്കോണമി മിഷന്റെ വെബ് പോർട്ടലായ ഡി.ഡബ്ല്യു.എം.എസിൽ രിജസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികൾക്ക് യോഗ്യതയുടെ അടിസ്ഥാനത്തിലുള്ള ജോലിയിലേക്ക് അപേക്ഷിക്കാം. വിശദവിവരങ്ങൾക്ക് 0471- 2737881, 0471-2737882 എന്നീ നമ്പരുകളിൽ ബന്ധപ്പെടണം. https://knowledgemission.kerala.gov.in എന്ന വെബ്സൈറ്റിലൂടെയും കൂടുതൽ വിവരങ്ങൾ ലഭിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |