തിരുവനന്തപുരം: നിയമസഭാസമ്മേളനത്തിന്റെ തീയതി നിശ്ചയിക്കാൻ വെള്ളിയാഴ്ച മന്ത്രിസഭായോഗം ചേരുന്നുണ്ട്. നിയമസഭ ചേരുന്നതോടെ ഓർഡിനൻസിന്റെ സാംഗത്യം ഇല്ലാതാവും. പിന്നീട് ഈ ഓർഡിനൻസ് ബില്ലായി സഭയിൽ കൊണ്ടുവരാം. നിയമസഭയുടെ സമ്പൂർണ ബഡ്ജറ്റ് സമ്മേളനം ജൂൺ 10 മുതൽ ചേർന്നേക്കും. സഭാസമ്മേളനം നീട്ടിവച്ചാൽ ജൂലായ് 31നകം ധനാഭ്യർത്ഥന ചർച്ച നടത്തി ഉപധനാഭ്യർത്ഥനയും ധനവിനിയോഗ ബില്ലും ധനബില്ലും പാസാക്കാനാവുമോയെന്ന ആശങ്ക സർക്കാരിനുണ്ട്. അതിനാൽ ജൂൺ 10ന് സഭാസമ്മേളനം തുടങ്ങിയശേഷം ലോകകേരള സഭയ്ക്കായി 12ന് നിറുത്തിവച്ച് 18നോ 19നോ വീണ്ടും ചേരുന്നതാണ് പരിഗണനയിൽ. ധനാഭ്യർത്ഥന ചർച്ചയ്ക്ക് 13 ദിവസവും ധനവിനിയോഗ ബില്ലും ധനബില്ലും പാസാക്കാൻ മൂന്നു ദിവസവും വേണം. അത്യാവശ്യ മറ്റ് ബില്ലുകളടക്കം പരിഗണിക്കേണ്ടി വന്നാൽ 22 ദിവസം സഭ സമ്മേളിക്കേണ്ടി വരും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |