തിരുവനന്തപുരം : പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ ആരോഗ്യവകുപ്പ് സ്റ്റേറ്റ് ലെവൽ റാപ്പിഡ് റെസ്പോൺസ് ടീം (ആർ.ആർ.ടി) രൂപീകരിച്ചു. മഴ ശക്തമായ സാഹചര്യത്തിലും മൺസൂൺ മുന്നിൽ കണ്ടുമാണ് നടപടി. ആശുപത്രികൾ അണുബാധാനിയന്ത്രണ പ്രോട്ടോകോൾ പാലിക്കണം. പ്രധാന ആശുപത്രികളിൽ പനി ക്ലിനിക് ഉറപ്പാക്കണം. തിളപ്പിച്ചാറ്റിയ വെള്ളമേ കുടിക്കാവൂ. കുടിവെള്ളം ശുദ്ധമല്ലെങ്കിൽ മഞ്ഞപ്പിത്തം വരാം. എല്ലാ കുടിവെള്ള സ്രോതസുകളും സൂപ്പർ ക്ലോറിനേറ്റ് ചെയ്യണം. തദ്ദേശ വകുപ്പും വാട്ടർ അതോറിട്ടിയും ഇക്കാര്യം ശ്രദ്ധിക്കണം. എലിപ്പനിക്ക് സാധ്യതയുള്ളതിനാൽ ചെടിച്ചട്ടികളിൽ മണ്ണ് ഇട്ടവരുൾപ്പെടെ ഡോക്സിസൈക്ലിൻ കഴിക്കണം. ഗർഭിണികൾ, ഗുരുതര രോഗങ്ങളുള്ളവർ, പ്രായമായവർ, ജലദോഷവും ചുമയും ബാധിച്ചവർ എന്നിവർ മാസ്ക് ധരിക്കണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |