SignIn
Kerala Kaumudi Online
Wednesday, 19 June 2024 12.03 AM IST

ബാങ്ക് ലോണിനുണ്ടായിരുന്ന തടസമൊക്കെ മാറും, സാമ്പത്തിക പ്രശ്‌‌നങ്ങളും ഈ നക്ഷത്രക്കാർക്ക് ഇനിയുണ്ടാകില്ല

finance

റാം സാഗർ തമ്പുരാൻ, ഫോൺ: 8301036352, വാട്സാപ്പ് : 9633721128, ഇ-മെയിൽ: samkhiyarathnam@gmail.com

2024 മെയ് 23 1199 ഇടവം 9 വ്യാഴാഴ്ച.

(പുലർന്ന ശേഷം 9 മണി 14 മിനിറ്റ് 10 സെക്കന്റ് വരെ വിശാഖം നക്ഷത്രം ശേഷം അനിഴം നക്ഷത്രം, പൗർണമി)

അശ്വതി: കുടുംബത്തിൽ കലഹത്തിന് സാദ്ധ്യത മുൻകൈയെടുത്ത് പ്രശ്നനങ്ങൾക്ക് പരിഹാരം കാണുക.
മറ്റുള്ളവർക്ക് വേണ്ടി ഇഷ്ടമല്ലാത്ത പ്രവർത്തികൾ ചെയ്യേണ്ടിവരും, പരാശ്രയത്വം.

ഭരണി: സ്വയം വിമർശനത്തിന് തയ്യാറായി സ്വഭാവത്തിൽ തിരുത്തലുകൾ വരുത്തുകയാണെങ്കിൽ ഒരു പരിധി വരെ പ്രശ്നങ്ങൾ ഒഴിവാക്കാനാകും. കലഹം ഉണ്ടാകാതെ നോക്കണം,നല്ല ക്ഷമയോടെ കാര്യങ്ങൾ നോക്കിക്കാണണം.

കാർത്തിക: മേലുദ്യോഗസ്ഥരുടെ പെരുമാറ്റം കാരണം അസ്വസ്ഥതകൾ ഉണ്ടാക്കും. കോപം നിയന്ത്രിക്കണം, യാത്ര കൊണ്ട് ഗുണം ലഭിക്കില്ല. വിദ്യാർത്ഥികൾക്ക് പഠനത്തിൽ ചില തടസങ്ങൾ ഉണ്ടാകും.

രോഹിണി: രേഖകൾ കൈകാര്യം ചെയ്യുമ്പോൾ ശ്രദ്ധ ആവശ്യമാണ്. എഴുത്തുകളിൽ അപകടകരമായ യാതൊന്നും കടന്നു കൂടാതിരിക്കാൻ ജാഗ്രത പുലർത്തണം. പ്രണയകാര്യങ്ങളിൽ ദുഃഖം.

മകയിരം: ധനം സമ്പാദിക്കാൻ ഉള്ള മാർഗ്ഗങ്ങൾ മെച്ചപ്പെടുത്താൻ ശ്രമിക്കണം, മാതൃ‌ഗുണം, അന്യദേശ യാത്രക്ക് അനുമതി ലഭിക്കും, ആരോഗ്യ നില തൃപ്തികരം.

തിരുവാതിര: വിദേശയാത്രകൾ ഗുണകരമാകും, തടസങ്ങൾ മാറും. അന്യരെ സഹായിക്കാനുള്ള മനസ്സ് കാണിക്കും,വരുമാനത്തിൽ വർദ്ധനവ്, ആത്മവിശ്വാസം വർദ്ധിക്കും.

പുണർതം: കച്ചവട സ്ഥാപനത്തിലെ തർക്കങ്ങൾ പരിഹരിക്കപ്പെടും. പ്രശ്നങ്ങൾക്ക് പരിഹാരം ഉണ്ടാകും,
എല്ലാവരും പ്രീതികരമായ രീതിയിൽ പെരുമാറും,വിവാഹാലോചനകൾ തീരുമാനത്തിലെത്തും.

പൂയം: സുഖപ്രദമായ കുടുംബജീവിതം.ശാരീരികമായി വളരെയധികം സുഖാനുഭവങ്ങൾ. വിദ്യാർത്ഥികൾക്ക് അനുകൂല സമയം, ആരോഗ്യമായി നല്ല സമയം. മേലുദ്യോഗസ്ഥരുടെ പ്രശംസയ്ക്ക് അർഹനാകും.

ആയില്യം: ഏറ്റെടുത്ത ഉത്തരവാദിത്വങ്ങൾ അഭിമാനത്തോടുകൂടി ചെയ്തു തീർക്കും, വിദേശത്ത് ജോലി ചെയ്യുന്നവർക്ക് നല്ലസമയം,വളരെക്കാലമായി കൊണ്ടുനടന്ന ആഗ്രഹങ്ങൾ സഫലമാകും.

മകം: ചതിവ് പറ്റുക, അബദ്ധങ്ങളിൽ ചാടുക തുടങ്ങിയവ സംഭവിക്കാം, ശ്രദ്ധാപൂർവ്വം ജോലി നിർവ്വഹിച്ചില്ലങ്കിൽ തൊഴിൽ നഷ്ടം സംഭവിക്കും. മുൻകാലങ്ങളിൽ ഉണ്ടായിരുന്ന ബന്ധങ്ങൾ തലവേദനയാവും.

പൂരം: സ്ത്രീകൾക്ക് സാമ്പത്തിക നേട്ടം ഉണ്ടാവുന്ന സംഗതികൾ വന്ന് ഭവിക്കും, ദൂരദേശ യാത്രകൾക്ക് സാദ്ധ്യത, ബിസിനസ്സിൽ നിന്നും മികച്ച നേട്ടം, കുടുംബത്തിൽ ഐശ്വര്യവും സമാധാനവും.

ഉത്രം: കച്ചവട താല്പര്യം വർദ്ധിപ്പിക്കാൻ സാധിക്കും. നഷ്ടപ്പെട്ട അധികാര പദവിയിൽ തിരികെ എത്താൻ സാധിക്കും, അംഗീകാരവും, യാത്രാഗുണം, താൽക്കാലിക ജോലി സ്ഥിരമാകും, പ്രശസ്‌തിയും വിജയവും.

അത്തം: സന്താനത്തിന് ഉണ്ടാകുന്ന സാമ്പത്തിക ബാദ്ധ്യത തീർക്കേണ്ടി വരും, സ്ത്രീകൾക്ക് കർമ്മരംഗത്ത് അലസതയും മടിയും അനുഭവപ്പെടും, രോഗങ്ങൾ കൊണ്ടുള്ള ധനചെലവ്, ആഹാരം കഴിക്കാൻ സാധിക്കാത്ത രീതിയിൽ പ്രശ്നങ്ങൾ.

ചിത്തിര: ജോലിയിൽ അനുകൂലമായ മാറ്റം പ്രതീക്ഷിക്കാം,കുടുംബത്തിൽ സമാധാനം. വ്യക്തിജീവിതത്തിൽ സ്ത്രീകൾ മൂലം സുഖവും സമാധാനവും,ദൈവീക ചിന്ത ഉടലെടുക്കും.

ചോതി: ക്ഷമ നല്ല ജീവിതത്തിനുള്ള ഒറ്റമൂലിയാണെന്ന് തിരിച്ചറിയുക, സാമ്പത്തികമായി ദിനം അനുഗൃഹീതമാകും. ധനകാര്യ സ്ഥാപനത്തിൽ നിന്നുള്ള വായ്പ തടസ്സം മാറി കിട്ടും. യാത്രയിൽ നേട്ടം.

വിശാഖം: പ്രയത്നത്തിനു തക്കവണ്ണം സാമ്പത്തിക ലാഭം,സഹോദരഗുണം.പലവിധത്തിലും ഉണ്ടായിരുന്ന വിഷമാനുഭവങ്ങൾക്ക് ശമനം.

അനിഴം: പരീക്ഷകൾക്ക് തയ്യാറെടുക്കുന്നവർക്ക് അനുകൂല ഫലം ലഭിക്കും. വിദ്യാപരമായ മുന്നേറ്റം. വിദേശാനുകൂല്യം, പ്രണയത്തിൽ അകപ്പെടാം, കാര്യങ്ങൾ തങ്ങൾക്ക് അനുകൂലമാക്കും.

കേട്ട: രക്ഷിതാക്കൾ കുട്ടികളുടെ വിദ്യാഭ്യാസ കാര്യങ്ങൾക്കായി ധാരാളം പണം ചെലവഴിക്കേണ്ടി വരും.
ഉന്നതരിൽ നിന്നും വിഷമകരമായ സംസാരവും പ്രവർത്തികളും നേരിടും,ധനച്ചെലവ്, ദൂരയാത്രാക്ലേശം.

മൂലം: പ്രചോദനം നൽകുന്ന വ്യക്തികളുമായി ആശയ വിനിമയം നടത്തുക.എതിർപ്പുകളെ അതിജീവിക്കാൻ സാധിക്കും.വിദ്യാഭ്യാസ രംഗത്തും നേട്ടം, കുടുംബത്തിൽ സമാധാനം.

പൂരാടം: വിപരീത സാഹചര്യത്തിലും നേട്ടമുണ്ടാക്കാൻ കഴിയും. സാമ്പത്തികനില കരുത്താർജ്ജിക്കും.
കുടുംബ സുഖം.പുതിയ അവസരങ്ങൾ തൊഴിലിലും കലാരംഗത്തും, വിജയവും അംഗീകാരവും, യാത്രാഗുണം.

ഉത്രാടം: ജീവിതത്തിൽ പലവിധത്തിലും ഉള്ള പുരോഗതി,മാതാവിന് രോഗശാന്തി,സമ്മാനങ്ങൾ കിട്ടും. തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ് മാതാപിതാക്കളുടെ അഭിപ്രായം തേടുന്നത് നല്ല ഫലം തരും.

തിരുവോണം: വിവാഹബന്ധത്തിൽ ആവശ്യമില്ലാത്ത തെറ്റിദ്ധാരണകൾ ഉണ്ടാകും. കൃത്യമായി പദ്ധതി തയ്യാറാക്കിയ ശേഷം മാത്രം യാത്രയ്‌ക്കൊരുങ്ങുക. കുടുംബ കലഹം, മാറ്റങ്ങൾ പ്രതീക്ഷിക്കാം, യാത്രകൊണ്ട് ഗുണം കിട്ടില്ല.

അവിട്ടം: ജീവിതം ചില പ്രതിസന്ധി ഘട്ടത്തിലൂടെ കടന്നു പോകുന്ന സമയം ആണ്, ജോലി സമ്മർദ്ദം കാരണം രക്തസമ്മർദ്ദ നില അസ്ഥിരമാകും.എല്ലാ രംഗങ്ങളിൽ നിന്നും സാമ്പത്തിക നേട്ടം പ്രതീക്ഷിക്കാം.

ചതയം: ജോലിസ്ഥലത്ത് അനുകൂലമായ മാറ്റങ്ങൾ പ്രതീക്ഷിക്കാം, കലാകാരന്മാർക്ക് പുതിയ അവസരങ്ങൾ,
വിദ്യാഗുണം, പുതിയ അറിവുകൾ സമ്പാദിക്കും, ബിസിനസ്സിൽ നേട്ടം.

പൂരുരുട്ടാതി: സംസാരത്തിൽ ലാളിത്യവും പെരുമാറ്റത്തിൽ സൗമ്യതയും പാലിക്കണം, സൽകർമ്മങ്ങളിൽ കൂടുതൽ താല്പര്യമുണ്ടാകും. ശത്രുക്കളുടെ തന്ത്രങ്ങളെ പരാജയപ്പെടുത്തും, ഉന്നതരിൽ നിന്നും സഹായങ്ങൾ കിട്ടും.

ഉത്തൃട്ടാതി: സന്തോഷമുണ്ടാക്കുന്ന വാർത്തകൾ കേൾക്കാൻ ഇടവരും, ബന്ധുക്കളുടെ എതിർപ്പുകളെ അതിജീവിക്കാൻ സാധിക്കും. ബാദ്ധ്യതകൾ തീർക്കും, കുടുംബത്തിൽ മംഗളകർമ്മങ്ങൾ നടക്കും.

രേവതി: കച്ചവടക്കാർക്ക് കൊടുക്കൽ വാങ്ങലിൽ നിന്ന് നല്ല ലാഭം കിട്ടും, മക്കളുടെ വിദ്യാഭ്യാസകാര്യങ്ങൾ സ്വന്തം പ്രതീക്ഷയ്‌ക്കൊത്ത് ഉയരും,ധനപരമായ കാര്യങ്ങളിൽ വിജയം, അഭിമാനകരമായ സംഗതികൾ സംഭവിക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BANK LOAN, FINANCE, STABLE
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.