ശിവഗിരി : ശിവഗിരിമഠത്തിന്റെ കീഴിലുള്ള കണ്ണൂർ കോറാളി കാവേരികുളത്ത് പുതുതായി നിർമ്മിക്കുന്ന ശാരദാമഠത്തിന് ബുദ്ധപൗർണ്ണമിദിനമായ ഇന്ന് പാദുക ശിലാന്യാസം നടക്കും. രാവിലെ 10.35നും 11നും മദ്ധ്യേ ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ ശിലാന്യാസം നടത്തും.
രാവിലെ 10ന് ആചാര്യ വരവേൽപ്പ്. തുടർന്ന് സർവ്വമത സമ്മേളനം സ്വാമി സച്ചിദാനന്ദ ഉദ്ഘാടനം ചെയ്യും. ടി.ഐ. മധുസൂദനൻ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. പോത്താങ്കണ്ടം ആനന്ദഭവനത്തിലെ സ്വാമി കൃഷ്ണാനന്ദ ഭാരതി അനുഗ്രഹപ്രഭാഷണം നടത്തും. ഖുറാൻ വ്യാഖ്യാതാവ് സി.എച്ച്.മുസ്തഫ മൗലവി, ചെറുപുഴ പഞ്ചായത്ത് പ്രസിഡന്റ് കെ.എഫ്.അലക്സാണ്ടർ, ധർമ്മസംഘം ട്രസ്റ്റ് ബോർഡംഗം സ്വാമി വിശാലാനന്ദ, ചീമേനി അവധൂതാശ്രമത്തിലെ സ്വാമി സാധുവിനോദ്, ഗുരുധർമ്മ പ്രചാരണസഭ സെക്രട്ടറി സ്വാമി അസംഗാനന്ദഗിരി, സ്വാമി പ്രബോധതീർത്ഥ, സ്വാമി ആനന്ദതീർത്ഥ, ട്രസ്റ്റ് പ്രസിഡന്റ് ടി.വി.വസുമിത്രൻ എൻജിനിയർ, സ്വാമി ശിവനാരായണതീർത്ഥ, ശാരദാമഠം കാവേരികുളം ശാന്തി എം.എസ്. പ്രസാദ്, സെക്രട്ടറി സ്വാമി സുരേശ്വരാനന്ദ, കൺവീനർ സുനിൽ തുടങ്ങിയവർ പ്രസംഗിക്കും. ഉച്ചയ്ക്ക് ഒന്നിക്ക് അന്നദാനം. ഭക്തജനങ്ങൾക്കായി വാഹനസൗകര്യം ഉണ്ടായിരിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |