SignIn
Kerala Kaumudi Online
Sunday, 20 October 2024 2.33 PM IST

ബഹാവുദ്ദീൻ നദ്‌വിയോട് വിശദീകരണം തേടി സമസ്‌ത

Increase Font Size Decrease Font Size Print Page
samastha-leader

മലപ്പുറം: സമസ്‌ത നേതാക്കൾക്കെതിരെയും സുപ്രഭാതം പത്രത്തിനെതിരെയും പ്രസ്‌താവന നടത്തിയ ഇ.കെ വിഭാഗം സമസ്‌ത കേന്ദ്ര മുഷാവറ അംഗവും സുപ്രഭാതം ചീഫ് എഡിറ്ററുമായ ബഹാവുദ്ദീൻ മുഹമ്മദ് നദ്‌വിയോട് നേതൃത്വം വിശദീകരണം തേടി. 48 മണിക്കൂറിനകം വിശദീകരണം നൽകണം. സമസ്‌തയിൽ ചിലർ ഇടതുപക്ഷവുമായി അടുക്കാൻ ശ്രമിക്കുന്നുണ്ടെന്ന് അദ്ദേഹം വിമർശിച്ചതിന് പിന്നാലെയാണ് നടപടി. സുപ്രഭാതം പത്രത്തിൽ നയം മാറ്റമുണ്ടായെന്നും ഗൾഫ് എഡിഷൻ ഉദ്ഘാടനച്ചടങ്ങ് ഇതിന് തെളിവാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. ചടങ്ങിൽ മന്ത്രി പി.എ.മുഹമ്മദ് റിയാസ് പങ്കെടുത്തത് ചൂണ്ടിക്കാണിച്ചായിരുന്നു വിമർശനം. അതുകൊണ്ടാണ് ചടങ്ങിൽ നിന്നും വിട്ടുനിന്നത്. അടുത്ത മുഷാവറ യോഗത്തിൽ ഇക്കാര്യം ഉന്നയിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: DD
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.