തിരുവനന്തപുരം: എല്ലാ തദ്ദേശസ്ഥാപനങ്ങളിലും ഒരു വാർഡുവീതം കൂട്ടാൻ കൊണ്ടുവന്ന ഓർഡിനൻസ് സർക്കാർ തിരഞ്ഞെടുപ്പ് കമ്മിഷന്റെ അനുമതിക്കായി കൈമാറി. പെരുമാറ്റചട്ടം നിലവിലുള്ളതിനാൽ തിരഞ്ഞെടുപ്പ് കമ്മിഷന്റെ അനുമതി നേടാൻ നിർദ്ദേശിച്ച് ഗവർണർ ഓർഡിനൻസ് തിരിച്ചയച്ചിരുന്നു. ചീഫ് സെക്രട്ടറി ഡോ. വി വേണു അയച്ചുകൊടുത്ത ഓർഡിനൻസ് ചീഫ് ഇലക്ട്രൽ ഓഫീസർ സഞ്ജയ് കൗൾ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്റെ അനുമതിക്കായി സമർപ്പിക്കും. തുടർന്ന് തീരുമാനം സർക്കാരിനെ അറിയിക്കും. ഓർഡിനൻസ് പ്രാബല്യത്തിലായാൽ 1200 വാർഡുകൾ പുതുതായി രൂപപ്പെടും. അതേസമയം, നാല് ഐ.എ.എസ് ഉദ്യോഗസ്ഥരെ മാറ്റാൻ സർക്കാരിന് കമ്മിഷൻ അനുമതി നൽകിയിരുന്നു. നേരത്തേ പെരുമാറ്റചട്ടത്തിൽ ഇളവ് തേടിയുള്ള സർക്കാരിന്റെ അപേക്ഷ കമ്മിഷൻ തള്ളിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |