SignIn
Kerala Kaumudi Online
Sunday, 16 June 2024 8.35 AM IST

പല വഴികളിൽ നിന്ന് പണമൊഴുകും, നിനച്ചിരിക്കാതെ ധനനേട്ടം; നാളെ ജീവിതം മാറിമറിയുന്നത് ഏത് നാളുകാരുടെയെന്നോ

astrology

റാം സാഗർ തമ്പുരാൻ, ഫോൺ: 8301036352, വാട്സാപ്പ് : 9633721128, ഇ-മെയിൽ: samkhiyarathnam@gmail.com

2024 മെയ് 24 - 1199 ഇടവം 10 വെള്ളിയാഴ്ച. പുലർന്ന ശേഷം 10 മണി 9 മിനിറ്റ് 50 സെക്കന്റ് വരെ അനിഴം നക്ഷത്രം ശേഷം കേട്ട നക്ഷത്രം

അശ്വതി: മംഗള കർമ്മങ്ങളിൽ സംബന്ധിക്കുവാൻ യാത്രകൾ ചെയ്യും. ദാമ്പത്യ ജീവിതവും സാഹചര്യങ്ങളും സന്തോഷപ്രദം, ഇഷ്ടജന സംരക്ഷണം ഏറ്റെടുക്കേണ്ടി വരും, സഹോദര സ്ഥാനീയരുമായി കലഹത്തിനു സാദ്ധ്യത.

ഭരണി: അനാവശ്യഭീതികളിൽ നിന്ന് മോചനം. കുടുംബസുഖം, എല്ലാ രംഗങ്ങളില്‍ നിന്നും സാമ്പത്തിക നേട്ടം പ്രതീക്ഷിക്കാം, ജീവിതത്തില്‍ പലവിധത്തിലും ഉള്ള പുരോഗതി.

കാര്‍ത്തിക: പുതിയ വസ്ത്രം ഉപഹാരമായി ലഭിക്കും. ഗൃഹോപകരണങ്ങൾ മാറ്റി വാങ്ങും. വിദേശവാസം ഗുണകരമായിരിക്കും, ഇഷ്ട ഭക്ഷണലബ്ദി, ശത്രുക്കളെ പരാജയപ്പെടുത്തും.

രോഹിണി: കുടുംബത്തിൽ നിലനിന്നിരുന്ന കലുഷിതാന്തരീക്ഷം ശമിക്കും. ധന സമ്പാദനം ഒരു മുഖ്യവിഷയം ആയി പരിഗണിക്കും, നഷ്ടപ്പെട്ടന്ന് കരുതിയവ തിരികെ ലഭിക്കും.

മകയിരം: ശാരീരികവും മാനസികവുമായ ക്ഷീണം. മറ്റുള്ളവരുടെ കുറ്റങ്ങളും കുറവുകളും അന്വേഷിച്ചു നടക്കുന്നതിനാല്‍ ശത്രുക്കള്‍ വര്‍ദ്ധിക്കുകയും അവർ കൂടുതല്‍ ശക്തരാകുകയും ചെയ്യും.

തിരുവാതിര: സമയത്ത് ബന്ധുഗുണം ലഭിച്ചെന്ന് വരില്ല. ഉദ്യോഗത്തില്‍ തിരിച്ചടികള്‍,‍ ദുർവാശി ഒഴിവാക്കുക, ആരോഗ്യപരമായി നല്ല കരുതല്‍ അവശ്യം.

പുണര്‍തം: തൊഴിൽ രംഗത്ത് അന്യരുടെ ഇടപെടൽ മനോവിഷമം സൃഷ്ടിക്കും. ബന്ധുക്കള്‍ ശത്രുതാ മനോഭാവത്തോടെ പെരുമാറും, സ്ത്രീകള്‍ മൂലം മാനഹാനി.

പൂയം: ജീവിത പങ്കാളിക്ക് ഏതെങ്കിലും രോഗ ദുരിതമുണ്ടാകും. പൊതുവേ അലസരും മടിയരും ആയിരിക്കും, യാത്രാവേളയില്‍ പണമോ വിലപ്പെട്ട രേഖകളോ നഷ്ടപ്പെടാതെ നോക്കണം.

ആയില്യം: ഒന്നിലധികം മാർഗങ്ങളിലൂടെ ധനാഗമം. വാഹന ലാഭത്തിന് യോഗം. ആത്മവിശ്വാസം വളരും, നല്ല സമയം, കര്‍മ്മ മേഖലയില്‍ നില നിന്നിരുന്ന അനിശ്ചതത്വം മാറിപ്പോകും.

മകം: ഗൃഹനിർമ്മാണത്തിൽ പുരോഗതി. ധനസമ്പാദനത്തിനുള്ള ശ്രമങ്ങൾ വിജയിക്കും. മനസ്സിലിരുപ്പ് മറ്റുള്ളവര്‍ അറിയാതെ പ്രവര്‍ത്തിക്കാനുള്ള കഴിവുണ്ടാകും, ധനപരമായ നേട്ടം.

പൂരം: പലതരത്തിൽ നിലനിന്നിരുന്ന സാമ്പത്തിക വിഷമതകൾ മാറിക്കിട്ടും ഭൂമിയിടപാടുകളില്‍ ലാഭം, കുടുംബത്തില്‍ ഐശ്വര്യം, യാത്രകളില്‍ നിന്നും ഗുണാനുഭങ്ങള്‍.

ഉത്രം: ശത്രുക്കളെ ജയിക്കും, നിര്‍ബന്ധ ബുദ്ധി കാണിക്കും, ദാമ്പത്യത്തില്‍ സംതൃപ്തിയും സമാധാനവും ഉണ്ടാകും, ആരോഗ്യം സംരക്ഷിക്കണം.

അത്തം: വാഹനയാത്രകൾ കൂടുതലായി വേണ്ടിവരും. മതപരമായ ചടങ്ങുകളില്‍ പങ്കെടുക്കും, വരവ് അധികരിക്കും, ക്രയവിക്രയങ്ങളില്‍ നേട്ടം, യാത്രകൾ കൊണ്ട് ഗുണങ്ങൾ കിട്ടും .

ചിത്തിര: വിദേശയാത്രയ്ക്കുള്ള ശ്രമം വിജയിക്കും. വീടുപണി ആരംഭിക്കുകയോ അറ്റകുറ്റ പണികള്‍ നടത്തുകയോ ചെയ്യും, സുഖകരമായ കുടുംബജീവിതം, സാമ്പത്തികമായി ഉന്നതി.

ചോതി: വിവാഹക്കാര്യത്തിൽ ഉചിതമായ തീരുമാനമെടുക്കും. സുന്ദരികളായ സ്ത്രീകളുമായി സൗഹൃദം സ്ഥാപിക്കും, കലാപരമായ കാര്യങ്ങളില്‍ അതിയായ താല്‍പര്യം, ആകര്‍ഷകമായി സംസാരിക്കും.

വിശാഖം: സമാധാനാന്തരീക്ഷം സംജാതമാകും, സന്താനഗുണം വർദ്ധിക്കും. നിര്‍മ്മാണ പദ്ധതികള്‍ക്ക് തുടക്കം കുറിക്കും, സ്ത്രീകള്‍ക്ക് സമ്മാനാദിലാഭം, വ്യാപാരികള്‍ക്ക് നല്ലസമയം.

അനിഴം: സഹോദരഗുണമുണ്ടാകും. സ്ത്രീകള്‍ വളരെ സ്നേഹത്തോടെയും അനുസരണയോടെയും വര്‍ത്തിക്കും, തൊഴിലില്‍ ഉന്നതി, ബുദ്ധിപരമായി കാര്യങ്ങള്‍ കൈകാര്യം ചെയ്യും, വിജയം വരെ പരിശ്രമിക്കും.

കേട്ട: സുഹൃത്തുക്കളുമായി ചെറിയ പ്രശ്നങ്ങൾ, അപമാനം, യാത്രകൊണ്ട് പ്രതീക്ഷിച്ച ഗുണം കിട്ടില്ല, പലരില്‍നിന്നും തിക്താനുഭവങ്ങള്‍ ഉണ്ടാകുമെങ്കിലും താല്‍ക്കാലികമായി രക്ഷപ്പെടും.

മൂലം: സഹപ്രവർത്തകർ നിമിത്തം മനോവിഷമം. അത്യാവശ്യ സമയത്ത് പണത്തിന് ബുദ്ധിമുട്ടുണ്ടാകും, ഈശ്വരാധീനം കുറഞ്ഞ ദിവസം ആയിരിക്കും സൂക്ഷിക്കുക.

പൂരാടം: ഉന്നതരില്‍ നിന്നും വിഷമകരമായ സംസാരവും, പ്രവര്‍ത്തികളും നേരിടും, പൊതു പ്രവര്‍ത്തകര്‍ക്ക് മാനഹാനിയും പണച്ചെലവും, പണം കടം വാങ്ങിക്കേണ്ട അവസ്ഥ വരും.

ഉത്രാടം: തൊഴിൽരംഗത്ത് മടുപ്പേറിയ അനുഭവങ്ങൾ ഉണ്ടാകും. കുടുംബാഗങ്ങളുമായി രമ്യതയില്‍ വേണം ഇടപെടാന്‍, പൊതുരംഗത്ത്‌ പ്രവര്‍ത്തിക്കുന്നവര്‍ക്ക് നേരിയ തോതില്‍ മനപ്രയാസം ഉണ്ടാകാം.

തിരുവോണം: ബന്ധുജങ്ങളുമായി അഭിപ്രായഭിന്നത ഉടലെടുക്കും, മുൻപിൻ ചിന്തിക്കാതെ പ്രവർത്തിക്കും, എല്ലാകാര്യത്തിലും ആത്മനിയന്ത്രണം പാലിക്കണം, സുഹൃത്തുക്കളുമായി അകലാതിരിക്കാൻ ശ്രദ്ധിക്കണം.

അവിട്ടം: മാനസിക പിരിമുറുക്കം വർദ്ധിക്കും. കുടുബസമാധാനം നഷ്ടപ്പെടും, അനാവശ്യ ചെലവുകള്‍ വരും, തൊഴില്‍സ്ഥാപനത്തില്‍ കുഴപ്പങ്ങള്‍, അമിതമായ ആത്മവിശ്വാസം കുഴപ്പത്തില്‍ ചാടിക്കും.

ചതയം: മുതിർന്ന ബന്ധുക്കൾക്ക് അനാരോഗ്യം. നിലവിലുള്ള തൊഴിൽ മാറുന്നതിന് കാലം അനുകൂലമല്ല. പിതാവില്‍ നിന്നോ പിതൃബന്ധുക്കളില്‍ നിന്നോ വിഷമാനുഭവങ്ങള്‍, ദാമ്പത്യ സുഖക്കുറവ്.

പൂരുരുട്ടാതി: കൂട്ടായ്മകളിലും സംഘടനാ പ്രവർത്തനങ്ങളിലും മുന്നിട്ടിറങ്ങും. പഠനത്തിൽ ഉന്നതി കൈവരും. മാതാവിന്റെ പക്കല്‍ നിന്നും സഹായങ്ങള്‍ ലഭിക്കും, സന്താനഭാഗ്യം സിദ്ധിക്കും, സുഖാനുഭവങ്ങള്‍.

ഉത്രട്ടാതി: മത്സരങ്ങളിൽ വിജയം കൊയ്യും. കൃഷിയും കച്ചവടവും ലാഭത്തിലാവും. ജനപ്രീതിയും അംഗീകാരവും, ധനലാഭം, മറ്റുള്ളവരെ സഹായിക്കാന്‍ താല്‍പര്യം കാണിക്കും, സ്ത്രീകള്‍ മുഖേനെ സന്തോഷം കിട്ടും.

രേവതി: പാരമ്പര്യ വസ്തുക്കളിൽ അധികാരാവകാശങ്ങൾ സ്ഥിരപ്പെട്ട് കിട്ടും. സ്വന്തം പ്രവൃത്തികൾ വിജയത്തിലെത്തും, ബിസിനസ്സിൽ നിന്നും മികച്ച ലാഭം നേടും, കുടുംബത്തില്‍ ഐശ്വര്യവും സമാധാനവും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: ASTROLOGY, YOURS TOMORROW, MAY 23 2024
KERALA KAUMUDI EPAPER
TRENDING IN ASTRO
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.