SignIn
Kerala Kaumudi Online
Friday, 27 September 2024 3.52 PM IST

ഹ്രസ്വചിത്രം സ്വിച്ച്ഓൺ 26 ന്

Increase Font Size Decrease Font Size Print Page
film

നീലേശ്വരം: എഴുത്തുകാരനും സാമൂഹ്യ പ്രവർത്തകനുമായ സുധിഓർച്ച രചനയും സംവിധാനവും നിർവ്വഹിച്ച് അക്ഷയ് എന്റർടൈൻമെന്റ് രംഗത്തിറക്കുന്ന പ്രഥമ ഹ്രസ്വചിത്രം ക്വയറ്റ് റിവഞ്ച് 26ന് നീലേശ്വരം വ്യാപാരഭവനിൽ സിനിമ നാടക പ്രവർത്തകൻ കണ്ണം കുഞ്ഞിരാമൻ സ്വച്ച് ഓൺ ചെയ്യും. ചടങ്ങിൽ ഭരതൻ നീലേശ്വരം അദ്ധ്യക്ഷതവഹിക്കും. വാർഡ് കൗൺസിലർ ഇ. ഷജീർ മുഖ്യതിഥിയാകും. നീലേശ്വരം പ്രസ് ഫോറം പ്രസിഡന്റ് സേതു ബങ്കളം, സന്തോഷ് ഒഴിഞ്ഞവളപ്പ്, സജീവൻ വെങ്ങാട്ട്, പ്രദീപ് ഓർച്ച, സജീവൻ എന്നിവർ സംബന്ധിക്കും. പ്രശസ്ത സംവിധായകൻ ഗംഗൻ ആയിറ്റി സിനിമ നിരൂപണം നടത്തും. സദ്ദാം, മഞ്ഞു പെയ്യുന്നരാത്രി തുടങ്ങിയ നോവലുകളുടെ കർത്താവാണ് സുധിഓർച്ച. വാർത്താ സമ്മേളനത്തിൽ സുധിഓർച്ച, കെ.വി സുരേഷ് കുമാർ, കുന്നത്ത് നാരായണൻ, സിനി രാജൻ കാഞ്ഞങ്ങാട്, വി.വി.എസ് നമ്പൂതിരി എന്നിവർ സംബന്ധിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: SHORTFILM
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.