തിരുവനന്തപുരം: പ്ലസ്വൺ അപേക്ഷാ സമർപ്പണം നാളെ അവസാനിക്കാനിരിക്കെ സംസ്ഥാനത്ത് ഇന്നലെ അപേക്ഷ സമർപ്പിച്ചത് 4.15 ലക്ഷം വിദ്യാർത്ഥികൾ. നാളെ വൈകിട്ട് അഞ്ചുവരെ അപേക്ഷിക്കാം. ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ അപേക്ഷ സമർപ്പിച്ചത് മലപ്പുറത്താണ്- 79284 പേർ. തൊട്ടുപിന്നിലുള്ളത് കോഴിക്കോടാണ്- 46262 വിദ്യാർത്ഥികൾ.
തിരുവനന്തപുരം- 33518,കൊല്ലം- 31434, പത്തനംതിട്ട - 13556, ആലപ്പുഴ - 24533, കോട്ടയം - 22146, ഇടുക്കി - 12623, എറണാകുളം - 37363, തൃശൂർ - 39075, പാലക്കാട് - 43953, വയനാട് - 11510,കണ്ണൂർ - 37000, കാസർകോട് - 19596 എന്നിങ്ങനെയാണ് ഇന്നലെവരെ അപേക്ഷ സമർപ്പിച്ച വിദ്യാർത്ഥികളുടെ എണ്ണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |