ഹ്യൂസ്റ്റൺ: ആഗോള തലത്തിലെ പ്രമുഖ ജുവലറി ബ്രാൻഡായ ജോയ്ആലുക്കാസിന്റെ യു.എസ്.എയിലെ ടെക്സസിലെ ഹൂസ്റ്റൺ ഷോറൂം നിരവധി പുതുമകളുമായി വീണ്ടും പ്രവർത്തനം തുടങ്ങി. ഫോർട്ട് ബെൻഡ് കൗണ്ടി ജഡ്ജ് കെ.പി. ജോർജ്, ഫോർട്ട് ബെൻഡ് കൗണ്ടി കോർട്ട് ലോ 3 പ്രിസൈഡിംഗ് ജഡ്ജ് ജൂലി മാത്യു എന്നിവർ ജോയ്ആലുക്കാസ് ഗ്രൂപ്പ് ചെയർമാൻ ജോയ് ആലുക്കാസിനൊപ്പം ചടങ്ങിൽ പങ്കെടുത്തു. ജുവലറി ഷോപ്പിംഗിൽ ഏറ്റവും മികച്ച ലോകോത്തര അനുഭവം ആഭരണപ്രേമികൾക്ക് സമ്മാനിക്കുകയാണ് പുതിയ ഷോറൂമിന്റെ ലക്ഷ്യമെന്ന് ജോയ് ആലുക്കാസ് കൂട്ടിച്ചേർത്തു. ജോയ്ആലുക്കാസ് ഹൂസ്റ്റണിലെ പുതിയ ഷോറൂമിൽ ഉപഭോക്താക്കൾക്ക് മനസിനിണങ്ങിയ ആഭരണങ്ങൾ തിരഞ്ഞെടുക്കാനുള്ള എക്സ്ക്ലൂസീവ് ഓഫറുകളാണ് ഒരുക്കിയിട്ടുള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |