തിരൂരങ്ങാടി :സർവീസിലിരിക്കെ മരണമടയുന്ന ജീവനക്കാരുടെ ആശ്രിതർക്ക് തൊഴിൽ നൽകുന്ന സമാശ്വാസ പദ്ധതി അട്ടിമറിക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് കേരള എൻ.ജി.ഒ അസോസിയേഷൻ തിരൂരങ്ങാടി ബ്രാഞ്ച് കൺവെൻഷൻ ആവശ്യപ്പെട്ടു.ഡി.സി.സി. വൈസ് പ്രസിഡന്റ് വീക്ഷണം മുഹമ്മദ് ഉദ്ഘാടനം ചെയ്തു.
പി.നിജിൽ അദ്ധ്യക്ഷത വഹിച്ചു.സർവ്വീസിൽ നിന്നും വിരമിക്കുന്ന സംസ്ഥാന വൈസ് പ്രസിഡന്റ് വി.പി. ദിനേഷ് , സംസ്ഥാന കമ്മിറ്റി അംഗം സി.കെ. അബ്ദുൾ റസാഖ്, ജില്ലാ ജോയിന്റ് സെക്രട്ടറി എ.പി. സുരേഷ് കുമാർ, പി.കെ. അജിത് കുമാർ, പി.സി. ജയാനന്ദൻ എന്നിവർക്ക് യാത്രയയപ്പ് നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |