തിരുവനന്തപുരം: കെ.എസ്.യു തെക്കൻ മേഖല പഠന ക്യാമ്പിന് ഇന്ന് തുടക്കമാവും. മൂന്ന് ദിവസം നീണ്ടു നിൽക്കുന്ന റീസർജ്ജൻസ് എന്ന ക്യാമ്പിൽ തിരഞ്ഞെടുക്കപ്പെട്ട അഞ്ഞൂറോളം പ്രതിനിധികൾ പങ്കെടുക്കും. രാവിലെ 10ന് കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് പതാക ഉയർത്തും. കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ പങ്കെടുക്കും. അൻവർ അലി, രാജേഷ് കോമത്ത്, ഹരീഷ് വാസുദേവൻ, ജെ. ദേവിക, വിജയരാജമല്ലിക, ദേവി മനോജ് കുമാർ, ഷാഫി പുൽപ്പാറ തുടങ്ങിയവർ വിവിധ പഠന ക്ലാസുകൾക്ക് നേതൃത്വം നൽകും.
വൈകിട്ട് നാലിന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ക്യാമ്പ് ഉദ്ഘാടനം ചെയ്യും. കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ അദ്ധ്യക്ഷത വഹിക്കും. യു.ഡി.എഫ് കൺവീനർ എം.എം ഹസൻ, വർക്കിംഗ് കമ്മിറ്റി അംഗങ്ങളായ രമേശ് ചെന്നിത്തല, ഡോ.ശശി തരൂർ, കൊടിക്കുന്നിൽ സുരേഷ്, എ.ഐ.സി.സി, എൻ.എസ്.യു.ഐ ദേശീയ നേതാക്കൾ, മുൻ കെ.എസ്.യു സംസ്ഥാന പ്രസിഡന്റുമാർ,പോഷക സംഘടനാ ഭാരവാഹികൾ എന്നിവർ ക്യാമ്പിൽ പങ്കെടുക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |