SignIn
Kerala Kaumudi Online
Wednesday, 25 September 2024 11.06 AM IST

ഈ നാളുകാർക്ക് ആഗ്രഹിച്ച ജോലി ലഭിക്കും, വിവാഹ കാര്യങ്ങൾക്ക് അനുകൂല സമയം

Increase Font Size Decrease Font Size Print Page

astrology

അശ്വതി: സ്ഥാനമാനങ്ങളും ആനുകൂല്യങ്ങളും കൂടുതലുള്ള ജോലി ലഭിക്കും. വിദേശയാത്രയ്ക്ക് അനുകൂല സമയം. സുഹൃദ്ബന്ധങ്ങൾ ഗുണം ചെയ്യും. മെച്ചപ്പെട്ട പഠന സാഹചര്യങ്ങളുണ്ടാകും. ആമാശയ സംബന്ധമായ രോഗങ്ങൾക്ക് സാദ്ധ്യത. ശത്രുക്കൾ മിത്രങ്ങളാകും. ഭാഗ്യദിനം: ബുധൻ.


ഭരണി: സാമ്പത്തികരംഗത്ത് അഭിവൃദ്ധിയുണ്ടാകും. അടുത്ത ബന്ധുക്കളിൽ നിന്ന് അപ്രതീക്ഷിതമായി സഹായം ലഭിക്കും. കുടുംബാംഗങ്ങൾ ഒത്തുചേരും. കാർഷിക രംഗത്തുള്ളവർക്ക് സർക്കാർ ആനുകൂല്യങ്ങൾ ലഭിക്കും. വീട്ടിൽ മംഗളകർമ്മങ്ങൾ നടക്കും. ഭാഗ്യദിനം: ഞായർ.


കാർത്തിക: ഐ.ടി രംഗത്ത് പ്രവർത്തിക്കുന്നവർക്ക് വിദേശത്ത് മികച്ച അവസരങ്ങളുണ്ടാകും. പൊതുപ്രവർത്തകർക്ക് അനുകൂലമാണ്. എതിരഭിപ്രായങ്ങളും തടസങ്ങളും കുറയും. കുടുംബത്തിൽ അസ്വാരസ്യങ്ങൾ ഉണ്ടാകാനിടയുണ്ട്. ഭാഗ്യദിനം: വെള്ളി.

രോഹിണി: വിദ്യാർത്ഥികൾ ഉന്നതവിജയം നേടും. പുതിയ സംരംഭങ്ങൾ തുടങ്ങും. കൂട്ടുകച്ചവടത്തിൽ ഏർപ്പെടുന്നത് ശുഭകരമല്ല. മാദ്ധ്യമരംഗത്തുള്ളവർ വിമർശനങ്ങളെ നേരിടേണ്ടിവരും. ശമ്പളവർദ്ധന പ്രാബല്യത്തിൽ വരും. ഭാഗ്യദിനം: വ്യാഴം.


മകയിരം: നാണ്യവിളകളിൽ നിന്ന് നേട്ടമുണ്ടാകും. വിദേശ വിദ്യാഭ്യാസത്തിന് ശ്രമിക്കുന്നവർക്ക് അനുകൂല സമയം. ആഗ്രഹിക്കുന്ന വിവാഹം നടക്കും. മക്കളുടെ കാര്യത്തിൽ കൂടുതൽ ജാഗ്രത പുലർത്തണം. ജോലിയിൽ അനുകൂല സാഹചര്യമുണ്ടാകും. ഭാഗ്യദിനം: ശനി.


തിരുവാതിര: ഭൂമി വാങ്ങാനും വിൽക്കാനും പറ്റിയ സമയം. കർമ്മരംഗത്ത് ഉണർന്നു പ്രവർത്തിക്കും. മക്കൾക്ക് അംഗീകാരങ്ങൾ ലഭിക്കും. ജീവിത പങ്കാളിയുമായുള്ള അഭിപ്രായ ഭിന്നതയ്ക്ക് അറുതിവരും. പുതിയ വരുമാന മാർഗങ്ങളുണ്ടാകും. ഭാഗ്യദിനം: തിങ്കൾ.


പുണർതം: വീട്ടുകാരുമൊന്നിച്ച് ദൂരയാത്ര നടത്തും. കൂട്ടുകച്ചവടത്തിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് ശുഭകരമല്ല. അദ്ധ്യാപന രംഗത്തുള്ളവർക്ക് അഭിമാനിക്കാൻ അവസരമുണ്ടാകും. വിദേശയാത്രയ്ക്ക് ശ്രമിക്കുന്നവർക്ക് സമയം ഉചിതമല്ല. ഭാഗ്യദിനം: വെള്ളി

പൂയം: ഉന്നതവ്യക്തികളുമായി നല്ല ബന്ധം പുലർത്തും. വ്യവസായത്തിൽ പുരോഗതിയുണ്ടാകും. സർക്കാർ ആനുകൂല്യങ്ങൾ ലഭിക്കും. സാഹിത്യരംഗത്ത് പുരസ്‌കാരങ്ങൾ ലഭിക്കും. ആരാധനാലയങ്ങൾ സന്ദർശിക്കും. ഭാഗ്യദിനം: വ്യാഴം


ആയില്യം: വ്യവഹാരങ്ങളിൽ വിജയം. റിയൽ എസ്റ്റേറ്റുമായി ബന്ധപ്പെട്ടവർക്ക് നല്ല സമയം. പുതിയവാഹനം വാങ്ങാൻ യോഗം. വിദേശ ജോലിയിലുള്ളവർക്ക് തൊഴിൽ തടസം നേരിടും. കാലി വളർത്തുന്നവർക്ക് അപ്രതീക്ഷിത നഷ്ട സാദ്ധ്യത. ഭാഗ്യദിനം: ശനി.

മകം: ഉന്നത വിദ്യാഭ്യാസത്തിനായി വിദേശയാത്രയ്ക്ക് സാദ്ധ്യത. കാർഷിക മേഖലയിൽ വ്യാപാരികൾക്ക് സാമ്പത്തിക നേട്ടമുണ്ടാകും. പാർട്ട്ണർഷിപ്പ് ബിസിനസിൽ ഏർപ്പെട്ടവർക്ക് അത്ര നല്ല സമയമല്ല. ബന്ധുക്കൾ ശത്രുക്കളായി മാറാനിടയുണ്ട്. ഭാഗ്യദിനം: ചൊവ്വ.

പൂരം: കുടുംബത്തിൽ മംഗളകാര്യങ്ങൾ നടക്കും. മുടങ്ങിക്കിടന്ന ഗൃഹനിർമ്മാണം പുനരാരംഭിക്കും. പഴയ വാഹനം മാറ്റി വാങ്ങും. സുഹൃത്തുക്കളുമായി കലഹമുണ്ടാകാതെ ശ്രദ്ധിക്കണം. പുതിയ തീരുമാനങ്ങൾ ഗുണം ചെയ്യും. ഭാഗ്യദിനം: ഞായർ.

ഉത്രം: സാമ്പത്തിക രംഗത്ത് അപ്രതീക്ഷിത നേട്ടം. കലാരംഗത്തുള്ളവർക്ക് ജോലിഭാരം വർദ്ധിക്കും. നാണ്യവിളകളിൽ നിന്ന് നഷ്ടം നേരിടും. സന്താനഭാഗ്യമുണ്ടാകും. ബന്ധുജന സമാഗമം ഉണ്ടാകും. മുൻകാല സുഹൃ ത്തുക്കളെ കണ്ടുമുട്ടാനിടവരും. ഭാഗ്യദിനം: ശനി.

അത്തം: നഷ്ടപ്പെട്ടെന്നു കരുതിയ പണം തിരികെ ലഭിക്കും. വ്യവസായരംഗത്ത് പുരോഗതി. സർക്കാർ ഉദ്യോഗസ്ഥർക്ക് സ്ഥാനക്കയറ്റത്തിനും സ്ഥലംമാറ്റത്തിനും സാദ്ധ്യത. പ്രതീക്ഷിച്ച രീതിയിൽ വിജയിക്കാത്തതിൽ മന:ക്ലേശമുണ്ടാകും. ഭാഗ്യപരീക്ഷണങ്ങൾ വിജയിക്കും. ഭാഗ്യദിനം: ബുധൻ.


ചിത്തിര: ഉദ്യോഗാർത്ഥികൾക്ക് ജോലി ലഭിക്കും. കായിക രംഗത്ത് അംഗീകാരം ലഭിക്കും. വിദ്യാർത്ഥികൾ ഉന്നത പഠനത്തിനു ചേരും. അടുത്ത സുഹൃത്തുക്കളുമായി കലഹത്തിന് സാദ്ധ്യത. വലിയ ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കും. ഭാഗ്യദിനം: ഞായർ.


ചോതി: ആശ്രിത നിയമനം ലഭിക്കാനിടയുണ്ട്. പ്രതീക്ഷിക്കാതെ ദുഷ്പ്പേരു കേൾക്കാൻ സാദ്ധ്യത. എടുത്തുചാട്ടം നിയന്ത്രിക്കണം. സർക്കാർ സഹായം ലഭിക്കും. വീട് പുതുക്കിപ്പണിയും. മാനസിക സംഘർഷം കുറയും. ഭാഗ്യദിനം: തിങ്കൾ.

വിശാഖം: രാഷ്ട്രീയ രംഗത്തുള്ളവർക്ക് ആഹ്ലാദത്തിന് അവസരം. പശുവളർത്തലിൽ നിന്ന് ലാഭമുണ്ടാകും. ഗൃഹനിർമ്മാണ മേഖലയിലുള്ളവർക്ക് സാമ്പത്തിക നഷ്ടത്തിന് സാദ്ധ്യത. സാംക്രമിക രോഗങ്ങൾ വരാനിടയുണ്ട്. സന്താനങ്ങളുടെ പ്രയാസങ്ങൾ മാറും. ഭാഗ്യദിനം: വ്യാഴം.


അനിഴം: വിവാഹ കാര്യങ്ങൾക്ക് അനുകൂല സമയം. വിദേശയാത്ര പോകാനിടയാകും. എഴുത്തുകാർക്കും മാദ്ധ്യമപ്രവർത്തകർക്കും നല്ലസമയം. മേലുദ്യോഗസ്ഥരുടെ അപ്രീതിക്ക് പാത്രമായേക്കും. കഠിനാദ്ധ്വാനത്തിലൂടെ കാർഷിക മേഖലയിൽ വിജയം. ഭാഗ്യദിനം: ഞായർ.

തൃക്കേട്ട: വിദേശത്തുള്ളവർക്ക് നാട്ടിൽ പുതിയ സംരംഭം തുടങ്ങാൻ അവസരം. ഐ.ടി മേഖലയിലുള്ളവർക്ക് കഠിനാദ്ധ്വാനം ചെയ്യേണ്ടി വരും. വിദ്യാർത്ഥികൾക്ക് പ്രതീക്ഷിച്ച വിജയം കൈവരിക്കാനാകും. പുനർവിവാഹത്തിന് അനുകൂല സമയം. ഭാഗ്യദിനം: ചൊവ്വ

മൂലം: ബിസിനസ് സ്ഥാപനത്തിൽ പുതിയ നിയമനങ്ങൾ നടത്തും. ഗൃഹനിർമ്മാണം പൂർത്തിയാക്കും. ചിട്ടയില്ലാത്ത ഭക്ഷണ ക്രമം കാരണം അസ്വസ്ഥതയുണ്ടാക്കും. സാഹിത്യരംഗത്ത് പ്രവർത്തിക്കുന്നവർ പ്രശംസിക്കപ്പെടും. ഭാഗ്യദിനം: വ്യാഴം.

പൂരാടം: കുടുംബസമേതം മംഗളകർമ്മങ്ങളിൽ പങ്കെടുക്കും. സുഹൃത്തിന്റെ സഹായത്താൽ വിദേശജോലി ലഭിക്കും. കടബാദ്ധ്യതകൾ ഒഴിവാക്കാൻ വസ്തു വിൽക്കാൻ തീരുമാനിക്കും. പുതിയ വീട്ടുപകരണങ്ങൾ വാങ്ങും. മാതാപിതാക്കളുടെ ആഗ്രഹങ്ങൾ നിറവേറ്റും. ഭാഗ്യദിനം: തിങ്കൾ.

ഉത്രാടം: ആഗ്രഹിച്ച ജോലി ലഭിക്കും. മകളുടെ വിവാഹം നടക്കും. കായികരംഗത്തുള്ളവർക്ക് മുന്നേറ്റമുണ്ടാകും. മക്കളുടെ ഉയർച്ചയിൽ അഭിമാനിക്കും. അയൽവാസികളുടെ അപ്രീതിക്ക് ഇടവരും. പ്രവാസികൾക്ക് ഗുണാനുഭവം. ഭാഗ്യദിനം: വെള്ളി.


തിരുവോണം: കച്ചവടത്തിൽ പണം മുടക്കാൻ നല്ല സമയം. ആഗ്രഹം പോലെ തീർത്ഥാടന യാത്രകൾ നടത്തും. സാമ്പത്തിക കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധിക്കണം. കർഷിക മേഖലയിൽ പുരോഗതിയുണ്ടാകും. വിദ്യാർത്ഥികൾക്ക് അനുകൂല സമയം. ഭാഗ്യദിനം: ബുധൻ.

അവിട്ടം: ദീർഘകാലമായി ഉണ്ടായിരുന്ന പല പ്രതീക്ഷകളും സാക്ഷാത്കരിക്കപ്പെടും. സാമ്പത്തികസഹായം ലഭിക്കും. മകന്റെ വിദ്യാഭ്യാസ കാര്യത്തിനായി അന്യസംസ്ഥാന യാത്ര ചെയ്യേണ്ടി വരും. വിദേശയാത്ര തടസപ്പെടും. ഭാഗ്യദിനം: ഞായർ.

ചതയം: കർമ്മരംഗത്തെ തടസങ്ങൾ നീങ്ങും. ആത്മീയ കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കും. കലാരംഗത്ത് അവസരങ്ങൾ വർദ്ധിക്കും. സഹോദരങ്ങൾ വഴി അവസരങ്ങൾ ലഭിക്കും. പുതിയ കരാർ ജോലി ലഭിക്കും. പൊതുരംഗത്ത് ശോഭിക്കും. ഭാഗ്യദിനം: വെള്ളി.


പൂരുരുട്ടാതി: ഉന്നത വിദ്യാഭ്യാസത്തിന് അനുകൂല സമയം. സാമ്പത്തിക ബുദ്ധിമുട്ട് മറികടക്കാൻ വസ്തു വില്ക്കാൻ ആലോചിക്കും. മനസ്വസ്ഥത കുറയും. ജീവിതത്തിൽ പുതിയ വഴിത്തിരിവുകൾ ഉണ്ടാകും. കടബാദ്ധ്യതകൾ തീർക്കും. ഭാഗ്യദിനം: തിങ്കൾ.


ഉത്രട്ടാതി: കൂട്ടുകച്ചവടത്തിലൂടെ സാമ്പത്തിക നേട്ടം. വിദ്യാർത്ഥികൾക്ക് ഇഷ്ടവിഷയത്തിന് അഡ്മിഷൻ ലഭിക്കും. ബന്ധുക്കളുമായി ശത്രുതയുണ്ടാകും. കാർഷിക രംഗത്ത് നൂതന ആശയങ്ങൾ നടപ്പിലാക്കും. പുതിയ ഉദ്യോഗം ലഭിക്കാൻ സാദ്ധ്യത. ഭാഗ്യദിനം: ശനി.


രേവതി: മത്സരങ്ങളിൽ വിജയിക്കും. സാമൂഹിക ബന്ധങ്ങൾ വഴി ഗുണമുണ്ടാകും. പെട്ടെന്ന് ദൂരയാത്രകൾ വേണ്ടിവരും. റിയൽ എസ്റ്റേറ്റ് മേഖലയിൽ നഷ്ടം സംഭവിച്ചേക്കാം. കാർഷിക രംഗത്തുള്ളവർക്ക് അപ്രതീക്ഷിത നഷ്ടം സംഭവിക്കും. ഭാഗ്യദിനം: വ്യാഴം.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: ASTROLOGY
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN ASTRO
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.