SignIn
Kerala Kaumudi Online
Saturday, 27 July 2024 5.18 AM IST

ആഘോഷമില്ലാതെ 79-ാം പിറന്നാൾ പതിവ് തിരക്കിൽ പിണറായി

 ആശംസ നേർന്ന് രാഷ്ട്രപതി, മോദി

തിരുവനന്തപുരം: ആഘോഷമൊന്നുമില്ലാതെ ഇന്നലെ മുഖ്യമന്ത്രി പിണറായിവിജയന്റെ 79-ാം പിറന്നാൾ കടന്നുപോയി. രാവിലെ മന്ത്രിസഭായോഗം,​ ഉച്ചയ്ക്ക് ശേഷം മന്ത്രി പി. രാജീവിന്റെ പുസ്തകത്തിന്റെ പ്രകാശനം. പിറന്നാൾ ദിനത്തിലും അദ്ദേഹത്തിന് തിരക്ക് കുറഞ്ഞില്ല.

രാഷ്ട്രപതി ദ്രൗപതി മുർമു, പ്രധാനമന്ത്രി നരേന്ദ്ര മോദി, ഉപരാഷ്ട്രപതി ജഗദീപ് ധൻകർ എന്നിവർ പിണറായി വിജയന് പിറന്നാൾ ആശംസകൾ നേർന്നു.

ലോക്‌സഭാ സ്പീക്കർ ഓം ബിർള, ജാർഖണ്ഡ് ഗവർണർ സി.പി. രാധാകൃഷണൻ, തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ, ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ, മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെ, മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്, കേന്ദ്ര മന്ത്രിമാരായ നിധിൻ ഗഡ്ഗരി, സോം പ്രകാശ്, രാജീവ് ചന്ദ്രശേഖർ, ചലച്ചിത്ര താരങ്ങളായ കമലഹാസൻ, മമ്മൂട്ടി, മോഹൻലാൽ തുടങ്ങിയവരും ആശംസ നേർന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: PINARAYI VIJAYAN
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.