കേരളത്തിലെ സർക്കാർ/എയ്ഡഡ്/സ്വകാര്യ/ സ്വാശ്രയ/ഐ.എച്ച്.ആർ.ഡി പോളിടെക്നിക് കോളേജുകളിലേക്കുള്ള പ്രവേശനത്തിന് ജൂൺ 12 വരെ അപേക്ഷിക്കാം. https://polyadmission.org എന്ന വെബ്സൈറ്റിൽ ജൂൺ 11-നകം വൺ ടൈം രജിസ്ട്രേഷൻ നടത്തി വേണം അപേക്ഷിക്കാൻ. ഒരു പോളിടെക്നിക് കോളേജും ഒരു കോഴ്സും ചേരുന്നതാണ് ഒരു ഓപ്ഷൻ. ഒരാൾക്ക് 30 ഓപ്ഷൻ വരെ നൽകാം. സംസ്ഥാനതലത്തിൽ രണ്ട് അലോട്ട്മെന്റുകൾ ഉണ്ടാകും. തുടർന്നും സീറ്റൊഴിവുണ്ടെങ്കിൽ ഒരു ജില്ലാതല കൗൺസലിംഗും
അതതു കോളേജുകളിൽ 2 സ്പോട്ട് അഡ്മിഷനും നടത്തും. ജൂൺ 19ന് ട്രയൽ അലോട്ട്മെന്റ്. ജൂലായ് 29 ക്ലാസുകൾ ആരംഭിക്കും.
എൻജിനിയറിംഗ്/ ടെക്നോളജി, കൊമേഴ്സ്യൽ പ്രാക്ടീസ്/കമ്പ്യൂട്ടർ ആപ്ലിക്കേഷൻ & ബിസിനസ് മാനേജ്മെന്റ്, ഹോട്ടൽ മാനേജ്മെന്റ് & കാറ്ററിംഗ് ടെക്നോളജി പഠനശാഖകളാണ് പോളിടെക്നിക്കുകളിലുള്ളത്.
യോഗ്യത: ഉപരി പഠന യോഗ്യതയോടെ 10/തത്തുല്യം ജയിച്ചവർക്ക് പോളിടെക്നിക്കിലെ 6 സെമസ്റ്ററുകളുള്ള ഡിപ്ലോമ കോഴ്സുകൾക്ക് അപേക്ഷിക്കാം.
എൻജിനിയറിംഗ്/ ടെക്നോളജി പ്രോഗ്രാം പഠന ശാഖകൾ
......................................
സിവിൽ എൻജിനിയറിംഗ്, മെക്കാനിക്കൽ എൻജിനിയറിംഗ്, ഇലക്ട്രിക്കൽ & ഇലക്ട്രോണിക്സ് എൻജിനിയറിംഗ്, ഇലക്ട്രോണിക്സ് എൻജിനിയറിംഗ്, കമ്പ്യൂട്ടർ എൻജിനിയറിംഗ്, ടെക്സ്റ്റൈൽ ടെക്നോളജി, ഇൻസ്ട്രുമെന്റേഷൻ എൻജിനിയറിംഗ്, ഇലക്ട്രോണിക്സ് & കമ്യൂണിക്കേഷൻ എൻജിനിയറിംഗ്, കമ്പ്യൂട്ടർ ഹാർഡ്വെയർ എൻജിനിയറിംഗ്, ഓട്ടോമൊബൈൽ എൻജിനിയറിംഗ്, ആർക്കിടെക്ചർ, പോളിമർ ടെക്നോളജി, ബയോമെഡിക്കൽ എൻജിനിയറിംഗ്, കെമിക്കൽ എൻജിനിയറിംഗ്, ടൂൾ & ഡൈ എൻജിനിയറിംഗ്, പ്രിന്റിംഗ് ടെക്നോളജി, വുഡ് & പേപ്പർ ടെക്നോളജി, റോബോട്ടിക് പ്രോസസ് ഓട്ടോമേഷൻ, ക്ലൗഡ് കമ്പ്യൂട്ടിംഗ് & ബിഗ് ഡേറ്റ, സൈബർ ഫൊറൻസിക് & ഇൻഫർമേഷൻ സെക്യൂരിറ്റി, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് തുടങ്ങിയവ.
ദേവസ്വം ബോർഡിന്റെ
സർട്ടിഫിക്കറ്റ് കോഴ്സുകൾ
തിരുവനന്തപുരം : തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിലുള്ള വൈക്കം, ആറ്റിങ്ങൽ ക്ഷേത്രകലാപീഠത്തിൽ പഞ്ചവാദ്യം, തകിൽ, നാദസ്വരം ത്രിവത്സര സർട്ടിഫിക്കറ്റ് കോഴ്സുകളിലേക്ക് ജൂൺ 20നകം അപേക്ഷിക്കാം. 15 നും 20നും മദ്ധ്യേ പ്രായമുള്ള, 10ാം ക്ലാസ് പാസ്സായ ഹിന്ദുസമുദായത്തിൽപ്പെട്ട ആൺകുട്ടികൾക്കാണ് അവസരം. അഡ്മിഷൻ ലഭിക്കുന്നവർക്ക് ഭക്ഷണവും താമസ സൗകര്യവും ദേവസ്വം ബോർഡ് നൽകും. അപേക്ഷാ ഫോറത്തിനും വിശദാംശങ്ങൾക്കും www.travancoredevaswomboard.org.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |