SignIn
Kerala Kaumudi Online
Thursday, 18 July 2024 9.35 AM IST

വാരിയെല്ലിലെ തകരാർ: അത്യാധുനിക ചികിത്സാ കേന്ദ്രവുമായി സിംസ്

pic

കൊച്ചി: വാരിയെല്ലിനുണ്ടാകുന്ന വിവിധ തകരാറുകൾക്ക് ശാശ്വത പരിഹാരം ഉറപ്പാക്കാൻ ചെന്നൈ എസ്.ആർ.എം ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കൽ സയൻസിൽ അത്യാധൂനിക വിഭാഗമായ സിംസ് സെന്റർ ഫോർ എക്‌സലൻസ് ഫോർ റിബ് കേജ് പ്രവർത്തനമാരംഭിച്ചു.

മറ്റ് ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമാകുന്ന വാരിയെല്ലിൻകൂടിന്റെ കരാറുകൾ പരിഹരിക്കാനുള്ള എസ്.ആർ.എമ്മിന്റെ ശ്രമങ്ങൾ നിരവധി രോഗികൾക്ക് ആശ്വാസമാകുമെന്ന് സിംമ്സിലെ ഐ.സി.എ.ഡി ഡയറക്ടർ ഡോ.വി.വി ബഷി പറഞ്ഞു.

വാരിയെല്ലിന്റെ പൊട്ടലുകൾ, അത് മൂലമുണ്ടാകുന്ന ശ്വസകോശ സംബന്ധമായ ഗുരുതര പ്രശ്നങ്ങൾ എന്നിവയ്ക് ശാശ്വത പരിഹാരം നൽകാൻ പുതിയ കേന്ദ്രം സഹായകമാകുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

വാരിയെല്ലിലെ ഒടിവുകൾ, പെക്റ്റസ് വൈകല്യം തുടങ്ങിയ അവസ്ഥകൾക്ക് സമഗ്രവും നൂതനവുമായ ചികിത്സ ഈ പ്രത്യേക യൂണിറ്റിലുണ്ടാകും. നെഞ്ചിലെ ആഘാതത്തിനും വൈകല്യ പരിചരണത്തിനുമായുള്ള ദക്ഷിണേന്ത്യയിലെ തന്നെ ചുരുക്കംചില പ്രത്യേക സെന്ററുകളിലൊന്നാണിത്.

ഒടിഞ്ഞ വാരിയെല്ലുകളുടെ വേദനയും അസ്വസ്ഥതയും മുതൽ ഇത്തരം തകരാറുകൾ മൂലമുണ്ടാകുന്ന മാനസിക പ്രശ്‌നങ്ങൾ വരെയുണ്ട്. ഇതിനെല്ലാം മാനസിക പിന്തുണ നിറഞ്ഞ പരിചരണം ഇവിടെ ലഭിക്കുമെന്നും ഡോ. ബഷി പറഞ്ഞു. രോഗികളുടെ മാനസിക പിന്തുണയുൾപ്പെടെ എല്ലാകാര്യങ്ങളും പരിഗണിച്ചാകും സെന്റർ ഒഫ് എക്‌സലൻസിൽ ചികിത്സ നൽകുന്നതെന്ന് എസ്.ആർ.എം ഗ്രൂപ്പ് ചെയർമാൻ ഡോ. രവി പച്ചമുത്തു പറഞ്ഞു.

പെക്റ്റസ് ഡിഫോർമറ്റി ക്ലിനിക്ക്
പെക്റ്റസ് (നെഞ്ചുതള്ളൽ)വൈകല്യ പരിഹരിക്കുന്നതിനുള്ള മിനിമലി ഇൻവേസീവ് ടെക്‌നിക്കുകളിൽ പ്രത്യേക വൈദഗ്ധ്യം നേടിയ ഡോക്ടർമാരുടെ സേവനവും സെന്ററിലുണ്ടാകും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BUSINESS, SRM
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.