മലപ്പുറം: ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റിന്റെ നേതൃത്വത്തിൽ നെടുങ്കയം ആദിവാസി ഊരിലെ കുട്ടികൾക്കായി സംഘടിപ്പിക്കുന്ന സപ്തദിന ക്യാമ്പ് 'പറവകൾ ഇനി ഉയരം' ഇന്ന് തുടങ്ങും. ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റിന്റെ നേതൃത്വത്തിൽ ഇസാഫ് ഫൗണ്ടേഷന്റെ സഹകരണത്തോടെ ട്രൈബൽ, ഫോറസ്റ്റ്, പൊലീസ്, എക്സൈസ്, ആരോഗ്യം, വിദ്യാഭ്യാസം, കുടുംബശ്രീ തുടങ്ങി വിവിധ വകുപ്പുകൾ ചേർന്നാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. കുട്ടികൾക്കെതിരായ ലൈംഗികാതിക്രമം, ശാരീരികവും മാനസികവുമായ അതിക്രമം എന്നിവ കുറയ്ക്കുക, കുട്ടികൾ നിയമവുമായി പൊരുത്തപ്പെടാത്ത സാഹചര്യത്തിൽ എത്തുന്നത് കുറയ്ക്കുക, കുട്ടികൾ സ്കൂളിൽ പോവാത്ത പ്രശ്നം തുടങ്ങിയവ പരിഹരിക്കാനാണ് ഒരു വർഷത്തോളം നീളുന്ന വിവിധ പരിപാടികളോടെ ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റിന്റെ നേതൃത്വത്തിൽ നടത്തുന്നത്. നെടുങ്കയം ഫോറസ്റ്റ് ഡോർമെറ്ററി, നെടുങ്കയം അങ്കണവാടി എന്നിവിടങ്ങളിലായാണ് ക്യാമ്പ് . ഏഴു ദിവസത്തെ ക്യാമ്പ് മേയ് 31ന് സമാപിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |