നടി മീര വാസുദേവ് വിവാഹിതയായി. ചലച്ചിത്ര- ടെലിവിഷൻ ക്യാമറമാൻ വിപിൻ ആണ് വരൻ. വിവാഹ വാർത്ത മീര തന്നെയാണ് ഒൗദ്യോഗികമായി സ്ഥിരീകരിച്ചത്.കോയമ്പത്തൂരിൽ വച്ചായിരുന്നു വിവാഹം. മീര പ്രധാന വേഷത്തിൽ എത്തിയ കുടുംബ വിളക്ക് ഉൾപ്പെടെ നിരവധി സീരിയലുകളുടെ ക്യാമറമാനാണ് വിപിൻ.
''ഞങ്ങൾ ഒൗദ്യോഗികമായി വിവാഹിതരായി. ഞാനും വിപിനും .21- 4- 2024ന് കോയമ്പത്തൂരിൽ വച്ച് വിവാഹിതരായി. ഞങ്ങൾ ഇന്ന് ദമ്പതികളായി ഒൗദ്യോഗികമായി രജിസ്റ്റർ ചെയ്തു. ഞാൻ വിപിനെ ശരിയായി പരിചയപ്പെടുത്തട്ടെ. പാലക്കാട് ആലത്തൂർ സ്വദേശിയാണ് . അദ്ദേഹം ഒരു ഛായാഗ്രാഹകനാണ്. (രാജ്യാന്തര അവാർഡ് ജേതാവും). ഞാനും വിപിനും2019 മേയ് മുതൽ ഒരു പ്രോജക്ടിൽ ഒരുമിച്ച് പ്രവർത്തിക്കുന്നു. കഴിഞ്ഞ ഒരു വർഷമായി ഞങ്ങൾ പരിചയത്തിലാണ്. ഒടുവിൽ ആ പരിചയം വിവാഹത്തിലെത്തി. ഞങ്ങളുടെ അടുത്ത ക ുടുംബാംഗങ്ങളും രണ്ടുമൂന്ന് സുഹൃത്തുക്കളും മാത്രമേ പങ്കെടുത്തിരുന്നുള്ളു. എന്റെ പ്രൊഫഷനൽ യാത്രയിൽ എനിക്ക് ഏറ്റവും വലിയ പിന്തുണ നൽകിയ എന്റെ അഭ്യുദയ കാംക്ഷികളോടും ബന്ധുക്കളോടും മാധ്യമങ്ങളോടും ഇൗ അനുഗ്രഹീതമായ ഒൗദ്യോഗിക വാർത്ത പങ്കുവയ്ക്കുന്നു. എന്റെ ഭർത്താവ് വിപിനോടും നിങ്ങൾ അതേ സ്നേഹവും പിന്തുണയും പങ്കിടുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു.""
മീര വാസുദേവിന്റെ വാക്കുകൾ. തന്മാത്ര എന്ന മോഹൻലാൽ ചിത്രത്തിലൂടെയാണ് അന്യഭാഷക്കാരിയായ മീര വാസുദേവ് മലയാളത്തിന് പ്രിയങ്കരിയാകുന്നത്. 42 കാരിയായ മീരയുടെ മൂന്നാം വിവാഹമാണ്. മകൻ അരീഹ .
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |