കോട്ടയം: എം.ജി സർവകലാശാലയിൽ അഫിലിയേറ്റ് ചെയ്ത സർക്കാർ, എയ്ഡഡ്, സ്വാശ്രയ ആർട്സ് ആൻഡ് സയൻസ് കോളജുകളിലെ ഒന്നാം വർഷ ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളിൽ ഏകജാലക പ്രവേശനത്തിന് ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു.
മാനേജ്മെന്റ്, ലക്ഷ്വദ്വീപ് . വികലാംഗ, സ്പോർട്സ്, കൾച്ചറർ ക്വാട്ടകളിൽ സംവരണം ചെയ്തിട്ടുള്ള സീറ്റുകളിലേക്കും ഓൺലൈനിലാണ് അപേക്ഷ നൽകേണ്ടത്. അപേക്ഷകർ സാക്ഷ്യപത്രങ്ങളുടെ ഡിജിറ്റൽ പതിപ്പ് അപേക്ഷയ്ക്കൊപ്പം അപ്ലോഡ് ചെയ്യണം.
സംവരാണാനുകൂല്യം ,ബോണസ് മാർക്ക് വേണ്ടവർ ഓൺലൈൻ അപേക്ഷയോടൊപ്പം റവന്യു അധികാരി നൽകുന്ന കമ്യൂണിറ്റി അല്ലെങ്കിൽ കാസ്റ്റ് സർട്ടിഫിക്കറ്റിന്റെ ഡിജിറ്റൽ പതിപ്പ് അപ്ലോഡ് ചെയ്യണം. https://cap.mgu.ac.in മുഖേനയാണ് ഓൺലൈൻ രജിസ്ട്രേഷൻ നടത്തേണ്ടത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |