മുംബയ്: ഇന്ത്യൻ ക്രിക്കറ്റ് താരം ഹാർദിക് പാണ്ഡ്യയും ഭാര്യ നടാഷ സ്റ്റാൻകോവിച്ചും പിരിയാനൊരുങ്ങുകയാണെന്നുള്ള അഭ്യൂഹങ്ങൾ ശക്തമാക്കി നടാഷ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ തന്റെ പേരിനൊപ്പം ചേർത്തിരുന്ന പാണ്ഡ്യയുടെ പേര് നീക്കം ചെയ്തു. അതേസമയം പാണ്ഡ്യയുടെ ചിത്രങ്ങൾ നീക്കം ചെയ്തട്ടില്ല. ഇതുമായി ബന്ധപ്പെട്ട് ഇന്നലെ മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് വ്യക്തമായ ഉത്തരം നൽകാൻ നടി കൂടിയായ നടാഷ തയ്യാറായില്ല.
ട്വന്റി-20 ലോകകപ്പിൽ ഇന്ത്യയുടെ വൈസ് ക്യാപ്ടനായ ഹാർദിക് ലോകകപ്പിനായുള്ള ഒരുക്കത്തിലാണ്. ഇത്തവണ ഐ.പി.എല്ലിൽ മുംബയ് ഇന്ത്യൻസിന്റെ ക്യാപ്ടനായിരുന്നു പാണ്ഡ്യ. എന്നാൽ ആരാധകർ വാങ്കഡെയിൽ ഉൾപ്പെടെ താരത്തെ കൂവലോടെയാണ് വരവേറ്റത്. ടീം ഏറ്റവും അവസാന സ്ഥാനത്താവുകയും ചെയ്തിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |