കണ്ണൂർ: രോഗനിർണയത്തിലും ചികിത്സാ മേഖലയിലും കേരളം ഏറെ മുൻപന്തിയിൽ ആണെങ്കിലും രോഗപ്രതിരോധ മേഖലയിൽ കേരളത്തിന് ഏറെ മുന്നോട്ടുപോകാനുണ്ടെന്ന് ഇന്ത്യൻ ഡെന്റൽ അസോസിയേഷൻ പ്രസിഡന്റ് ഡോ. എം. രവീന്ദ്രനാഥ് പറഞ്ഞു.മാധവ റാവു സിന്ധ്യ മെമ്മോറിയൽ ചാരിറ്റബിൾ ട്രസ്റ്റ്, നെഹ്റു യുവ കേന്ദ്ര, ജ്യോതിസ് ഐ കെയർ എന്നിവയുമായി സഹകരിച്ച് തളാപ്പ് മാധവ റാവു സിന്ധ്യ മെമ്മോറിയൽ ആശുപത്രിയിൽ സംഘടിപ്പിച്ച സൗജന്യ നേത്ര പരിശോധന ക്യാമ്പ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മെച്ചപ്പെട്ട ചികിത്സ ലഭ്യമാക്കുന്നതിനൊപ്പം പ്രതിരോധ പ്രവർത്തനങ്ങളും ബോധവത്കരണവും കൂടുതൽ ശക്തമാക്കേണ്ടതുണ്ടെന്നും ഡോക്ടർ രവീന്ദ്രനാഥ് അഭിപ്രായപ്പെട്ടു. ട്രസ്റ്റ് ചെയർമാൻ കെ. പ്രമോദ് അദ്ധ്യക്ഷത വഹിച്ചു. കൂക്കിരി രാജേഷ്, ധനരാജ്, വിനോദൻ, ബാബു വേലായുധൻ, ജിനു ജോൺ സംസാരിച്ചു. പ്രമുഖ നേത്രരോഗ വിദഗ്ദ്ധൻ ഡോ. വി.എ ജയ്സന്റെ നേതൃത്വത്തിലാണ് ക്യാംപ് നടന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |