SignIn
Kerala Kaumudi Online
Saturday, 13 July 2024 11.59 AM IST

മൂന്ന് മണിക്കൂറിനുള്ളിൽ ഒമ്പത് ജില്ലകളിൽ മഴയ്‌ക്ക് സാദ്ധ്യത, മുന്നറിയിപ്പ്

rain

തിരുവനന്തപുരം: അടുത്ത മൂന്ന് മണിക്കൂറിൽ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മിതമായ മഴയ്ക്കും; തൃശ്ശൂർ, മലപ്പുറം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

കേരള തീരത്ത് ഇന്ന് രാത്രി 11.30 വരെ 1.1 മുതൽ 1.5 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാദ്ധ്യതയുണ്ടെന്നും ആയതിന്റെ വേഗത സെക്കൻഡിൽ 45 cmനും 81 cm നും ഇടയിൽ മാറിവരുവാൻ സാദ്ധ്യതയുണ്ടെന്നും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു.

തെക്കൻ തമിഴ്നാട് തീരത്ത് ഇന്ന് രാത്രി 11.30 വരെ 1.3 മുതൽ 1.6 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാദ്ധ്യതയുണ്ടെന്നും ആയതിന്റെ വേഗത സെക്കൻഡിൽ 45 cmനും 81 cm നും ഇടയിൽ മാറിവരുവാൻ സാദ്ധ്യതയുണ്ടെന്നും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.

വേനൽ മഴ അവസാനിക്കുന്ന 31ന് കാലവർഷം സംസ്ഥാനത്തെത്തുമെന്ന് കാലാവസ്ഥാകേന്ദ്രം അറിയിച്ചു. രണ്ട് ദിവസത്തേക്ക് മഴയുണ്ടാകില്ലെന്നായിരുന്നു ആദ്യമുന്നറിയിപ്പെങ്കിലും ഇന്നലെ അത് തിരുത്തി.

31ന് സംസ്ഥാനത്തെത്തുന്ന കാലവർഷം മുൻവർഷങ്ങളെക്കാൾ ശക്തമാകുമെന്നാണ് റിപ്പോർട്ട്. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ രണ്ടാംഘട്ട മൺസൂൺ പ്രവചന റിപ്പോർട്ടിലാണ് മഴ മുന്നറിയിപ്പ്. കേരളമടക്കമുള്ള സംസ്ഥാനങ്ങളിൽ ജൂണിൽ സാധാരണയേക്കാൾ കൂടുതൽ ശക്തമായ മഴ ലഭിക്കും. ജൂൺ മുതൽ സെപ്തംബർ വരെ ഇന്ത്യയൊട്ടാകെ 106 ശതമാനം മഴ ലഭിച്ചേക്കും. ഉത്തരേന്ത്യയിൽ 92 മുതൽ 108 ശതമാനം വരെ മഴ ലഭിച്ചേക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: RAIN ALERT, KERALA
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.