തിരുവനന്തപുരം: മുതലപ്പൊഴിയിൽ വള്ളം മറിഞ്ഞുണ്ടായ അപകടത്തിൽ അഞ്ചുതെങ്ങ് സ്വദേശി മരിച്ചു. എബ്രഹാമാണ് മരിച്ചത്. മത്സ്യബന്ധനത്തിന് പോയ വള്ളം മറിഞ്ഞാണ് അപകടമുണ്ടായത്. എബ്രഹാമിനൊപ്പമുണ്ടായിരുന്ന മൂന്ന് പേരെ രക്ഷപ്പെടുത്തി. ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ എത്തിച്ചെങ്കിലും എബ്രഹാമിനെ രക്ഷിക്കാനായില്ല.
മത്സ്യബന്ധനത്തിന് പോയി തിരികെ വരവേ ശക്തമായ തീരയിൽപ്പെട്ട് വള്ളം മറിയുകയായിരുന്നു. അഞ്ചുതെങ്ങ് സ്വദേശി സ്റ്റൈനിയുടെ ഉടമസ്ഥതയിലുള്ളതാണ് വള്ളം. പരിക്കേറ്റ രണ്ടുപേർ ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. വള്ളത്തിൽ നാലുപേരാണ് ഉണ്ടായിരുന്നത് എന്നാണ് ലഭിക്കുന്ന വിവരം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |