SignIn
Kerala Kaumudi Online
Saturday, 27 July 2024 8.57 AM IST

ട്രാക്കിൽ ഓടാൻ ജനശദാബ്ദിയും രാജധാനിയും ഇനി ഉണ്ടാവില്ല? സർപ്രൈസ് മാറ്റത്തിനൊരുങ്ങി ഇന്ത്യൻ റെയിൽവെ

vande-bharat-sleeper-

മുംബയ്: ദീർഘദൂര യാതകൾക്കുവേണ്ടി വന്ദേഭാരത് എക്സ്പ്രസിന്റെ സ്ലീപ്പർ കോച്ചുകൾ ഉടൻ വരുമെന്ന റിപ്പോർട്ട് നേരത്തെ പുറത്തുവന്നിരുന്നു. മികച്ച യാത്രാ സൗകര്യം ഒരുക്കാൻ വിമാനത്തിലെ ബിസിനസ് കോച്ചുകളെപ്പോലും തോൽപ്പിക്കുന്ന വിധത്തിലുള്ള സ്ലീപ്പർ കോച്ചുകളാണ് ഫാക്ടറിയിൽ ഒരുങ്ങുന്നത്. മാസങ്ങൾക്ക് മുമ്പ് റെയിൽവെ മന്ത്രി അശ്വനി വൈഷ്ണവ് കോച്ചുകളുടെ ചിത്രങ്ങൾ പുറത്തുവിട്ടിരുന്നു. 200 കിലോ മീറ്റർ വേഗത്തിൽ സഞ്ചരിക്കാൻ സാധിക്കുന്ന ആഡംബര കോച്ചുകളാണ് അണിയറയിൽ ഒരുങ്ങുന്നത്.

വന്ദേഭാരത് സ്ലീപ്പർ ട്രെയിനുകൾ അടുത്തുതന്നെ സർവീസ് ആരംഭിക്കുമെന്നാണ് റെയിൽവെ വൃത്തങ്ങൾ അറിയിക്കുന്നത്. ശതാബ്ദി, രാജധാനി ട്രെയിനുകൾക്ക് പകരം അതിവേഗ വന്ദേ ഭാരത് എക്സ്പ്രസ് സ്ലീപ്പർ ട്രെയിനുകൾ ഓടിക്കാൻ ഇന്ത്യൻ റെയിൽവേ ഉദ്ദേശിക്കുന്നുണ്ടോ എന്ന ചർച്ചകളും ഒരു ഭാഗത്ത് നടക്കുന്നുണ്ട്. ഇതോടൊപ്പം വന്ദേ ഭാരത് ശൃംഖല മുംബൈയിലെ വന്ദേ മെട്രോ സർവീസുകൾ ഉപയോഗിച്ച് വിപുലീകരിക്കാൻ പദ്ധതിയുണ്ടോ എന്ന ചോദ്യവും ഉയരുന്നുണ്ട്.

അതേസമയം, നിലവിലെ വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനുകൾ ശതാബ്ദി എക്സ്പ്രസിന് ഘട്ടം ഘട്ടമായി പകരക്കാരനാവുമെന്ന് പേര് വെളിപ്പെടുത്താത്ത റെയിൽവെ ഉദ്യോഗസ്ഥൻ ഫിനാൻഷ്യൽ എക്‌സ്‌പ്ര‌സിനോട് പറഞ്ഞു. വന്ദേഭാരതിന്റെ സ്ലീപ്പർ കോച്ചുകൾ നിലവിലെ രാജധാനി എക്സ്പ്രസുകൾക്ക് ബദലായി ഓടാനും സാദ്ധ്യതയുണ്ടെന്നും റെയിൽവെ വൃത്തങ്ങൾ വ്യക്തമാക്കുന്നു. രാജ്യ തലസ്ഥാനമായ ഡൽഹിയെ വിവിധ സംസ്ഥാന തലസ്ഥാനങ്ങളുമായി ബന്ധിപ്പിക്കുന്ന രാജധാനി എക്സ്പ്രസ് ഇന്ത്യൻ റെയിൽവേയുടെ പ്രീമിയം സർവീസുകളിലൊന്നാണ്. അതുകൊണ്ട് തന്നെ വന്ദേഭാരത് സ്ലീപ്പർ കോച്ചുകൾ പകരക്കാരനായി വന്നാൽ യാത്രക്കാർ രണ്ടും കയ്യും നീട്ടി സ്വീകരിക്കുമെന്ന കാര്യത്തിൽ സംശയമില്ല.

വന്ദേഭാരത് എക്സ്പ്രസ് സർവീസ് നടത്തുന്ന പല ഷെഡ്യൂളുകളും ശദാബ്ദി എക്സ്പ്രസുമായി പൊരുത്തപ്പെടുന്നതാണെന്ന് ഫിനാൻഷ്യൽ എക്സ്പ്രസിന് നേരത്തെ അനുവദിച്ച അഭിമുഖത്തിൽ ചെന്നൈ ഇന്റഗ്രൽ കോച്ച് ഫാക്ടറി ജനറൽ മാനേജർ ബി.ജി മല്യ പറഞ്ഞിരുന്നു. അതുകൊണ്ട് ഭാവിയിൽ വന്ദേഭാരത് എക്സ്പ്രസ് ജനശദാബ്ദി സർവീസുകൾക്ക് പകരമാകാൻ സാദ്ധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ശദാബ്ദിക്ക് പകരം സർവീസ് നടത്തുന്നതിന് ആവശ്യമായ വന്ദേഭാരത് കോച്ചുകൾ നിർമ്മിക്കാൻ സമയം വേണ്ടി വരും. സർവീസ് അവസാനിപ്പിക്കുന്ന ശദാബ്ദി കോച്ചുകൾ മറ്റ് റൂട്ടുകളിലേക്ക് പരിഗണിക്കുമെന്നും ബി.ജി മല്യ വ്യക്തമാക്കിയിരുന്നു.

സ്ലീപ്പർ കോച്ചുകൾ അത്യാധുനികം
രാജ്യത്ത് നിലവിൽ സർവീസ് നടത്തുന്ന പ്രീമിയം ട്രെയിനുകളെ പിന്നിലാക്കി അത്യാധുനിക ഇന്റീരിയറും സൗകര്യങ്ങളുമാണ് വന്ദേഭാരത് സ്ലീപ്പർ കോച്ചുകളിൽ ഒരുക്കുന്നത്. നീണ്ടുനിവർന്ന് വിശാലമായി കിടക്കാൻ കഴിയുന്ന തരത്തിലുള്ള സീറ്റുകൾ, ക്ലാസിക് വുഡൻ ഡിസൈൻ, ആംബിയന്റ് ഫളോർ ലൈറ്റിംഗ്, ടോപ്പ് ലൈറ്റുകൾ എന്നിവ കോച്ചുകളുടെ പ്രത്യേകതയാണ്. അപ്പർ ബർത്തുകളിലേക്ക് കയറാനും ഇറങ്ങാനും പടികളും ഉണ്ട്. ഇത് വൃദ്ധർക്കും സ്ത്രീകൾക്കും ഏറെ പ്രയോജനപ്പെടും. ലഗേജുകൾ സുരക്ഷിതമായി സൂക്ഷിക്കാനുളള സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS, INDIAN RAILWAY, LATEST NEWS IN MALAYALAM, RAILWAY NEWS MALAYALAM
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.