SignIn
Kerala Kaumudi Online
Tuesday, 30 July 2024 2.41 AM IST

ബി.എസ്.എൻ.എല്ലിന്റെ കേരളത്തിലെ രണ്ട് സ്ഥലങ്ങൾ വില്പനയ്ക്ക്

bsnl

തിരുവനന്തപുരം: പുനരുദ്ധാരണ പാക്കേജിന്റെ ഭാഗമായി ബി.എസ്.എൻ.എൽ കേരളത്തിലെ രണ്ട് സ്ഥലങ്ങൾ വിറ്റഴിക്കുന്നു. ആലുവ ചൂണ്ടിയിലുള്ള ടെലഫോൺ എക്സ്ചേഞ്ച് പരിസരം, കൊട്ടാരക്കര മൈത്രി നഗറിലെ സ്ഥലം എന്നിവയാണ് ഉടൻ വിൽക്കുന്നത്. ഉപയോഗിക്കാതെ കിടക്കുന്ന 25 സ്ഥലങ്ങൾ കൂടി വിൽക്കും.

ആലുവയിലെ സ്ഥലത്തിന് 16.47 കോടിയും കൊട്ടാരക്കരയിലേതിന് 4.84 കോടിയുമാണ് അടിസ്ഥാന വില. assetmonetization.bsnl.co.in എന്ന വെബ്സൈറ്റിലൂടെ ഓൺലൈനായാണ് നടപടികൾ. ജൂൺ ഏഴിന് ആദ്യഘട്ട പരിശോധന നടത്തും. വില്പനയ്ക്ക് പുറമേ കെട്ടിടവും സ്ഥലവും വാടകയ്ക്കും കൊടുക്കും.

2019ൽ പ്രഖ്യാപിച്ച പുനരുദ്ധാരണ പാക്കേജിന്റെ ഭാഗമായി കേന്ദ്ര ധന, ടെലികോം മന്ത്രാലയങ്ങളുടെ നേതൃത്വത്തിൽ ഒരു ലക്ഷം കോടി രൂപയുടെ വിഭവസമാഹരണത്തിനാണ് ലക്ഷ്യം. ബി.എസ്.എൻ.എല്ലിന്റെ 531 ആസ്തികളും എം.ടി.എൻ.എല്ലിന്റെ 119 ആസ്തികളും വിൽക്കും. ഡൽഹി കോണാട്ട് പ്ലേസിന് സമീപത്തുള്ള കെട്ടിടവും മുംബയ് സാന്റാക്രൂസിലെ കെട്ടിടവും വില്പനയ്ക്ക് വച്ചിട്ടുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BSNL
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.