മുംബയ്: ലോക്സഭാ തിരഞ്ഞെടുപ്പിന്റെ അവസാന ഘട്ടവും ഇന്ന് പൂർത്തിയാകുന്നതോടെ ഇനി കാത്തിരിപ്പ് ജൂൺ നാലിന് വേണ്ടി. ഇന്ത്യ ഭരിക്കുന്നത് ആരാണെന്ന് ബിഗ് സ്ക്രീനിലൂടെ തത്സമയം അറിയാൻ അവസരമൊരുക്കുകയാണ് മഹാരാഷ്ട്രയിലെ തിയേറ്റർ ഉടമകൾ.
വിവിധ സിനിമാ തിയേറ്ററുകളിൽ തത്സമയമായി തിരഞ്ഞെടുപ്പ് ഫലം പ്രദർശിപ്പിക്കാനുള്ള ശ്രമം നടന്നുവരുന്നു. നാലിന് രാവിലെ ഒമ്പത് മുതൽ വൈകിട്ട് മൂന്ന് വരെ ഫലം തത്സമയം പ്രദർശിപ്പിക്കാനാണ് ആലോചിക്കുന്നത്. ഓരോ പാർട്ടിക്കും ലഭിക്കുന്ന വോട്ടിന്റെ കണക്കിനൊപ്പം ബ്രേക്കിംഗ് ന്യൂസുകളും സ്ക്രീനുകളിൽ തെളിയും. മൂവീമാക്സ് തിയേറ്ററുകളിൽ ഫലം കാണിക്കാനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. 99 രൂപയാണ് ടിക്കറ്റ് നിരക്ക്. ബുക്ക്മൈ ഷോ,പേടിഎം പോലുള്ള പ്ലാറ്റ്ഫോമുകളിലും മൂവിമാക്സിന്റെ വെബ്സൈറ്റുകളിലും ടിക്കറ്റുകൾ ലഭ്യമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |