SignIn
Kerala Kaumudi Online
Friday, 28 June 2024 2.20 AM IST

പുതിയ അവസരങ്ങൾ, ധനനേട്ടം; നാളെ ഈ നാളുകാർക്ക് ജോലി ലഭിക്കും

astro

റാം സാഗർ തമ്പുരാൻ, ഫോൺ: 8301036352, വാട്സാപ്പ് : 9633721128, ഇ-മെയിൽ: samkhiyarathnam@gmail.com

2024 ജൂൺ 2 - 1199 ഇടവം 19 ഞായറാഴ്ച. പുലർന്ന ശേഷം 3 മണി 15 മിനിറ്റ് 34 സെക്കന്റ് വരെ ഉതൃട്ടാതി നക്ഷത്രം ശേഷം രേവതി നക്ഷത്രം)

അശ്വതി: പ്രതികുലമായ പരിതസ്ഥിതികളില്‍ മനോധൈര്യം പ്രകടിപ്പിക്കും. മറ്റുള്ളവരെ സഹായിക്കും, എതിരാളികളെ പരാജയപെടുത്തും, പ്രവര്‍ത്തനങ്ങളില്‍‍ വിജയം.

ഭരണി: ആരോഗ്യപരിപാലനം നടത്തും, പുതിയ അവസരങ്ങള്‍ ലഭിക്കും. ജീവിത രീതി മെച്ചപ്പെടുത്തും, കലാ വാസന, നയപരമായ പെരുമാറ്റം.

കാര്‍ത്തിക: വില കൂടിയ സമ്മാനങ്ങളോ അംഗീകാര പത്രങ്ങളോ കിട്ടും, ജോലി ലഭ്യത, പങ്കാളിയുടെ സ്നേഹം ലഭിക്കും, കുടുംബത്തില്‍ സമാധാനം.

രോഹിണി: കുടുംബജീവിതത്തില്‍ ശാന്തിയും സമാധാനവും കളിയാടും. മേലുദ്യോഗസ്ഥരുടെ പ്രീതിലഭിക്കും, സഹായ ലഭ്യത, ആരോഗ്യസ്ഥിതി മെച്ചപ്പെടും.

മകയിരം: കുടുംബത്തിലുണ്ടായിരുന്ന അസ്വസ്ഥതകള്‍ക്ക് ശമനം. ആഭരണ വസ്ത്രാദിലാഭം, വിദ്യാവിജയം, പ്രേമകാര്യങ്ങളില്‍ തീരുമാനം.

തിരുവാതിര: വ്യവഹാരവിജയം,ദേവാലയ ദര്‍ശനം നടത്തും, യാത്രകൊണ്ട് നേട്ടം, ഇഷ്ട ഭക്ഷണ ലഭ്യത, ജീവിതത്തില്‍ പലവിധത്തിലും ഉള്ള പുരോഗതി.

പുണര്‍തം: ദാമ്പത്യ സുഖക്കുറവ്. ബന്ധുക്കളുടെ എതിര്‍പ്പുകള്‍. തടസങ്ങള്‍ നേരിടും, കുടുംബത്തില്‍ സമാധാനക്കുറവ്, പലരും അടുത്തുകൂടി ചതിക്കാന്‍ നോക്കും.

പൂയം: ഉന്നതരില്‍ നിന്നും വിഷമങ്ങള്‍, ശത്രുവര്‍ദ്ധന. വാക്ക് പാലിക്കാന്‍ സാധിക്കില്ല, കലഹം ഉണ്ടാകാതെ നോക്കണം, ദാമ്പത്യ സുഖക്കുറവ്.

ആയില്യം: സുഖാനുഭവങ്ങള്‍ വിട്ടു വിട്ടു അനുഭവിക്കും, സന്മാര്‍ഗ്ഗത്തില്‍ നിന്നും വ്യതി ചലിക്കാതെ ജീവിക്കുക, വീട് മാറി നില്‍ക്കേണ്ടി വരും, ശാരീരികമായി അസ്വസ്ഥതകള്‍.

മകം: മനഃസമാധാനക്കുറവു സ്വയം ഉണ്ടാക്കും, നിര്‍ഭാഗ്യം, ആലോചിച്ചു മാത്രം തീരുമാനങ്ങള്‍ എടുക്കുക.

പൂരം: ഭൂമി സംബന്ധമായ തര്‍ക്കങ്ങള്‍ക്കും കലഹങ്ങള്‍ക്കും സാദ്ധ്യത. പ്രണയനൈരാശ്യം, തൊഴിലില്‍ മാറ്റം ഉണ്ടാകാം, അലസതയും മടിയും കൂടും.

ഉത്രം: അബദ്ധങ്ങളില്‍ ചാടും, കുടുംബത്തില്‍ അസ്വസ്ഥതകള്‍ ഉടലെടുക്കും, സന്താനങ്ങള്‍ മൂലം കഷ്ടപാടുകള്‍, വികാര വിക്ഷോഭം, അപകടത്തില്‍ നിന്നും പാഠം.

അത്തം: രോഗശാന്തി, വിദൂരവാസം, അവിചാരിത ധനനേട്ടം, ഇഷ്ട ജന സമ്പര്‍ക്കത്തില്‍ മനസിന് സന്തോഷം കിട്ടും. എല്ലാവരോടും നീതി പുലര്‍ത്തും, രഹസ്യം സൂക്ഷിക്കാന്‍ കഴിയും.

ചിത്തിര: സഹോദരങ്ങളുമായി കൂട്ടുചേര്‍ന്ന് പ്രവര്‍ത്തിക്കും, വ്യവഹാര വിജയം, അഭിമാനകരമായ സംഗതികള്‍ സംഭവിക്കും, വിദ്യാഗുണം, താല്‍ക്കാലിക ജോലി സ്ഥിരപ്പെടും.

ചോതി: ആരോഗ്യപ്രശ്നങ്ങള്‍ക്ക് പരിഹാരം കാണും, വസ്ത്ര ആഭരണാദികള്‍ ലഭിക്കും, പരിശ്രമശീലം കൂടുതല്‍ ആയിരിക്കും, ഇഷ്ട ഭക്ഷണ ലഭ്യത, മാതാവിന്‍റെ അനുഗ്രഹം ലഭിക്കും.

വിശാഖം: കലകളില്‍ താല്‍പര്യവും അഭിനിവേശവും തോന്നും, ഉന്നത സ്ഥാനീയരുടെ ആശിര്‍ വാദങ്ങള്‍ ലഭിക്കും, എല്ലാവിധ സുഖങ്ങളും അനുഭവിക്കും, രോഗശാന്തി.

അനിഴം: ദാമ്പത്യ ജീവിതവും സാഹചര്യങ്ങളും സന്തോഷപ്രദം. പ്രണയം പുനരാരംഭിക്കും, എല്ലാ കാര്യങ്ങളും ബുദ്ധിപരമായി നിര്‍വഹിക്കും.

കേട്ട: നിര്‍മ്മാണ പ്രവര്‍ത്തികള്‍ ആരംഭിക്കും, പ്രതിസന്ധികള്‍ സ്വയം ഒഴിഞ്ഞുപോകും, മേലുദ്യോഗസ്ഥര്‍ സഹായിക്കും, പുതിയ കൂടിച്ചേരലുകള്‍ ഉണ്ടാകും.

മൂലം: കുടുംബാംഗങ്ങള്‍ പ്രതികാരമനോഭാവത്തോടെ പെരുമാറും, പരുഷമായി സംസാരിക്കും, സ്ത്രീകള്‍ മുഖേന സുഖക്കുറവ്, ഏകാന്ത വാസം.

പൂരാടം: തടസങ്ങള്‍ മാറി കിട്ടും, പലവിധത്തിലുള്ള ധനനേട്ടം, സ്നേഹശീലം, ഉത്തരവാദിത്വ ബോധം, അധികാര പ്രയോഗം.

ഉത്രാടം: അപകടങ്ങള്‍ വരാം, ധനനഷ്ടം വരും. മുന്‍കോപം മൂലം ആപത്ത്, രോഗ ദുരിതം, ഇളക്കമില്ലാത്ത നിശ്ചയങ്ങള്‍.

തിരുവോണം: ശത്രു ദോഷം,രോഗങ്ങള്‍ കൊണ്ടുള്ള ധനചിലവ്, അപകീര്‍ത്തി, സ്ത്രീ വിഷയങ്ങളില്‍ പെട്ട് കലഹം, വാഹനം സൂക്ഷിച്ചു കൈകാര്യം ചെയ്യുക.

ചതയം: സന്താനങ്ങളെക്കൊണ്ട് ഗുണം, സ്വദേശത്ത് തിരിച്ചെത്തും. പ്രയത്നത്തിനു തക്ക പ്രതിഫലം, ആത്മവിശ്വാസം കൂടും, തൊഴിലില്‍ മേന്മകള്‍.

പൂരുരുട്ടാതി: കുടുംബത്തില്‍ മംഗളകര്‍മ്മങ്ങള്‍ നടക്കും, തൊഴില്‍ മേഖല ഉഷാറാകും. മാന്യത ലഭിക്കും, അനുരജ്ഞനം, സര്‍ക്കാരില്‍ നിന്നും നേട്ടം, ശത്രുക്കളില്‍ നിന്നും ജയം.

ഉത്തൃട്ടാതി: യാത്രകള്‍ ഗുണകരമാകും. കര്‍മ്മ മണ്ഡലത്തില്‍ ഉണ്ടായിരുന്ന വിഷമതകള്‍ മാറിക്കിട്ടും, വശ്യമായി സംസാരിച്ചു മറ്റുള്ളവരെ ആകര്‍ഷിക്കും.

രേവതി: പ്രണയ കാര്യങ്ങളില്‍ അനുകൂലമായ തീരുമാനം, ചെലവു വര്‍ദ്ധിക്കുമെങ്കിലും വരവും കൂടും, ഈശ്വരാധീനം ഉണ്ടാകും, വിഷമതകള്‍ മാറിക്കിട്ടും, യാത്രഗുണം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: YOURS TOMORROW, ASTROLOGY
KERALA KAUMUDI EPAPER
TRENDING IN ASTRO
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.