പത്താം റാങ്കിലേക്കുയർന്ന് പ്രഗ്നാനന്ദ
ഓസ്ലോ : നോർവേ ചെസ് ചാമ്പ്യൻഷിപ്പിൽ ലോക ഒന്നാം നമ്പർ താരം മാഗ്നസ് കാൾസന് പിന്നാലെ രണ്ടാം നമ്പർ താരം ഫാബിയോ കരുവാനയേയും തോൽപ്പിച്ച് ഇന്ത്യൻ ഗ്രാൻഡ് മാസ്റ്റർ പ്രഗ്നാനന്ദ ഫിഡെ റാങ്കിംഗിൽ പത്താം റാങ്കിലേക്ക് ഉയർന്നു. ഇതാദ്യമായാണ് പ്രഗ്നാനന്ദ ടോപ് ടെന്നിൽ എത്തുന്നത്. നിലവിൽ ഏഴാം സ്ഥാനത്തുള്ള ഡി.ഗുകേഷാണ് ണ്ഫിഡെ റാങ്കിംഗിൽ മുന്നിലുള്ള ഇന്ത്യൻ താരം. മുൻ ലോക ചാമ്പ്യൻ വിശ്വനാഥൻ ആനന്ദ് 11-ാം സ്ഥാനത്തുണ്ട്.
നോർവേ ചെസിന്റെ അഞ്ചാം റൗണ്ടിലാണ് പ്രഗ്നാനന്ദ കരുവാനയെ കീഴടക്കിയത്. ഇതോടെ 8.5 പോയിന്റിലെത്തിയ പ്രഗ് പോയിന്റ് ടേബിളിൽ മൂന്നാം സ്ഥാനത്താണ്. 10 പോയിന്റുള്ള ഹിക്കാരു നക്കാമുറയാണ് ഒന്നാമത്. ഒൻപത് പോയിന്റുമായി കാൾസൺ രണ്ടാമതുണ്ട്. കഴിഞ്ഞ വർഷം നടന്ന ഫിഡെ ലോകകപ്പിലും പ്രഗ്നാനന്ദ കരുവാനയെ കീഴടക്കിയിരുന്നു. വനിതാ വിഭാഗത്തിൽ 10 പോയിന്റുമായി പ്രഗ്ഗിന്റെ സഹോദരി ആർ.വൈശാലിയാണ് ഒന്നാമത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |