തിരുവനന്തപുരം: രാജ്യം കാത്തിരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ആരംഭിച്ചപ്പോൾ കേരളത്തിൽ യുഡിഎഫിന് ലീഡ്. ആദ്യ ലീഡ് നില പുറത്തുവന്നപ്പോൾ ഏഴിടത്ത് എൽഡിഎഫും ഒരിടത്ത് എൻഡിഎയും ശേഷിക്കുന്നിടത്ത് യുഡിഎഫുമാണ് മുന്നേറ്റം നടത്തുന്നത്. പോസ്റ്റൽ വോട്ടുകളാണ് ഇപ്പോൾ എണ്ണുന്നതെന്നാണ് റിപ്പോർട്ട്.
ആറ്റിങ്ങൽ, കൊല്ലം, മാവേലിക്കര, ചാലക്കുടി, ആലത്തൂർ, പാലക്കാട്, കാസർകോട് എന്നിവിടങ്ങളിലാണ് എൽഡിഎഫ് ലീഡുചെയ്യുന്നത്. രാഹുൽ ഗാന്ധി,ഹൈബി ഈഡൻ തുടങ്ങിയവർ മുന്നിലാണ്. രാഹുൽ ഗാന്ധിയുടെ ലീഡ് മൂന്നക്കമായി. തിരുവനന്തപുരത്ത് എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖറാണ് ലീഡുചെയ്യുന്നത്. കേരളം ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന തൃശൂരിലെ ലീഡ് നില ഇതുവരെ അറിവായിട്ടില്ല.
വോട്ടെണ്ണൽ ഒരു മണിക്കൂർ പിന്നിടുമ്പോൾത്തന്നെ രാജ്യം എങ്ങോട്ടെന്ന സൂചന ലഭ്യമാകും. ഉച്ചതിരിഞ്ഞ് ചിത്രം തെളിയും. രാജ്യം ആരുഭരിക്കുമെന്നുറപ്പാകും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |