SignIn
Kerala Kaumudi Online
Thursday, 05 September 2024 2.38 AM IST

ചിരി മായാതെ മടങ്ങൂ ടീച്ചർ: കെ.കെ.രമ

Increase Font Size Decrease Font Size Print Page
rama

കോഴിക്കോട്: വടകരയിലെ യു.ഡി.എഫ് വിജയത്തിൽ ഫേസ് ബുക്ക് കുറിപ്പുമായി കെ.കെ.രമ എം.എൽ.എ. ചിരി മായാതെ മടങ്ങൂ ടീച്ചറെന്ന് പറഞ്ഞ് കെ.കെ.ശൈലജയ്‌ക്കൊപ്പമുള്ള ചിത്രത്തോടൊപ്പമാണ്‌ വൈകാരിക കുറിപ്പ്. മിണ്ടാനും ചിരിക്കാനും തൊടാനും ഉമ്മ വയ്ക്കാനുമൊക്കെ ചിരി മായാത്ത മുഖം ബാക്കി വയ്ക്കണം. മനുഷ്യനെന്ന് അപാരമായി ആഗ്രഹിക്കുന്നവരുടെ നാടാണിത്. ഇവിടന്ന് മടങ്ങുമ്പോൾ അങ്ങനെയേ മടങ്ങാവൂ.


മരിച്ച മനുഷ്യരെയും തോറ്റ മനുഷ്യരെയും ചേർത്തു പിടിച്ച നാടാണിത്. മുറിഞ്ഞു തൂങ്ങിയതെല്ലാം ഉള്ളുപിടഞ്ഞുകൊണ്ട് തുന്നിച്ചേർത്ത നാടാണിത്. ഇന്നാട്ടിലെ നല്ല മനുഷ്യർക്ക് ആരെയും കളിയാക്കി വിടാനാവില്ല. ചേർത്തു പിടിച്ച് യാത്രയാക്കുകയാണ്.
രാഷ്ട്രീയം പറഞ്ഞ് നമുക്ക് മത്സരിക്കാവുന്ന വടകര ബാക്കിയുണ്ട് എന്ന പ്രതീക്ഷയോടെ മടങ്ങാൻ കഴിയുന്നതല്ലേ ഭാഗ്യം. വരും തിരഞ്ഞെടുപ്പുകളിൽ മതമല്ല, മനുഷ്യനാണ് ഇവിടെ പ്രവർത്തിക്കുക എന്ന പ്രതീക്ഷയോടെ ഇങ്ങോട്ടേക്ക് വരാൻ ഇന്നാട് ബാക്കിയുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: KKRAMA
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.