ഗ്രഹങ്ങളുടെ രാജാവാണ് സൂര്യൻ എന്നാണ് ജ്യോതിഷ ശാസ്ത്രപ്രകാരമുള്ള സങ്കൽപ്പം. ഓരോ ഗ്രഹങ്ങളും രാശി മാറുന്നത് ഭൂമിയിൽ നാം മനുഷ്യർക്ക് ജീവിതത്തിൽ മാറ്റങ്ങളുണ്ടാക്കുമെന്ന് പൊതുവെ വിശ്വസിക്കപ്പെടുന്നു. ചിലപ്പോൾ നല്ല ഫലവും ചിലപ്പോൾ വളരെ മോശം സമയവും സംഭവിക്കുന്നു. രാശി മാറുന്നതനുസരിച്ച് ഓരോരുത്തർക്കും ഉണ്ടാകുന്ന ഫലങ്ങൾക്ക് വ്യത്യാസമുണ്ടാകാം. ഗ്രഹ രാജനായ സൂര്യൻ രോഹിണി നക്ഷത്രത്തിൽ നിന്ന് മൃഗശിര നക്ഷത്രം അഥവാ മകയിരം നക്ഷത്രത്തിലേക്ക് കടക്കുന്ന കാലമാണിത്. ജൂൺ എട്ടിനാണ് സൂര്യസംക്രമണം.
ഈ സമയം അഞ്ചോളം രാശികൾക്ക് മികച്ചസമയമാണെന്ന് ജ്യോതിഷ ആചാര്യന്മാർ കണക്കുകൂട്ടുന്നു. ജൂൺ എട്ടിന് ഉച്ചയ്ക്ക് 1.16നാണ് സൂര്യൻ രാശിമാറുക. ജൂൺ 22ന് സംക്രമിക്കും. ഈ സമയം നല്ലകാലം വരിക ഈ രാശിക്കാർക്കാണ്.
മേടംരാശി: ജോലിയിലും സ്വന്തം ബിസിനസിലും വിജയിക്കുന്ന കാലമാണ് ഇവർക്ക്. സമ്പത്ത് കൂടും. വിവിധ കാരണങ്ങളാൽ ലഭിക്കാതിരുന്ന പണം വന്നുചേരും. കഠിനാധ്വാനികളായ ഇവർക്ക് മികച്ച ഫലം ലഭിക്കും. കുടുംബത്തിനും നല്ല കാലമാണ്.
കർക്കിടകം രാശി: പലവിധ ജോലികളും മറ്റും മുടങ്ങിക്കിടന്നിരുന്ന ഈ രാശിക്കാർക്ക് ഇനി നല്ലരീതിയിൽ അവ പൂർത്തിയാക്കാനാകും. ജോലിയിൽ പ്രമോഷനും ലാഭവും ലഭിക്കും. സമൂഹത്തിൽ ഒരു നിലയും വിലയുമുണ്ടാകും.
തുലാം രാശി: പഠന പുരോഗതി, മക്കളില്ലാത്തവർക്ക് സന്താനഭാഗ്യത്തിന് യോഗം. വിദ്യാർത്ഥികൾക്ക് നല്ല കാലം. ബിസിനസ് പച്ചപിടിക്കും.
വൃശ്ചികം രാശി: സമ്പത്തും അഭിവൃദ്ധിയുമുണ്ടാകും, കുടുംബജീവിതത്തിൽ ശാന്തതയും സന്തോഷവും ഈ രാശിക്കാർക്കുണ്ടാകും.
കുംഭം രാശി: പുതിയ ജോലി, ജീവിതം എന്നിവ കാണുന്നു. നല്ല വൈവാഹിക ബന്ധങ്ങളുണ്ടാകും. സ്വയം തൊഴിൽ ചെയ്യുന്നവർക്ക് നല്ല സമയം, ബിസിനസും ലാഭകരമായിരിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |