കണ്ണൂർ: കെ. മുരളീധരൻ ഉന്നയിച്ച വിഷയങ്ങൾ പരിഹരിക്കുമെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ എം.പി പറഞ്ഞു. മുരളീധരന്റെ വിഷയം കോൺഗ്രസിനെ സംബന്ധിച്ച് മറ്റ് എന്തിനെക്കഴിഞ്ഞും പ്രാധാന്യമുള്ളതാണ്. മുരളീധരൻ പാർട്ടിയുടെ എല്ലാമെല്ലാമാണ്. തങ്ങൾ എല്ലാവരും ഒറ്റക്കെട്ടയി മുരളിയോടൊപ്പമുണ്ട്. വന്നിരിക്കുന്ന തെറ്റുകൾക്ക് എന്തെങ്കിലും പരിഹാരമുണ്ടെങ്കിൽ അത് പ്രാവർത്തികമാക്കാൻ കെ.പി.സി.സി തയാറാണെന്ന് മുരളീധരനോട് അറിയിച്ചിട്ടുണ്ട്.
മുരളീധരനെ കണ്ട് സംസാരിക്കും. തൃശൂരിലെ കോൺഗ്രസിന്റെ ചരിത്രത്തിൽ ഇത്തരം ഒരു അനുഭവം ആദ്യമായാണ്. ഇതുസംബന്ധിച്ച് തൃശൂർ ഡി.സി.സിയോട് വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്. പരാജയത്തിനുള്ള അടിസ്ഥാനപരമായ കാരണമെന്താണെന്ന് വിശദമായി പരിശോധിക്കും. വസ്തുതകൾ അന്വേഷിച്ച് തിരുത്തും. സർക്കാരിന് തിരുത്താനായി ഇനി ഒന്നും ഇല്ല. എല്ലാം തീർന്നില്ലേ. പിന്നെ എന്ത് തിരുത്തുമെന്നാണ് പിണറായി പറയുന്നതെന്നും സുധാകരൻ ചോദിച്ചു. യു.ഡി.എഫിനെ വിമർശിക്കാൻ പിണറായി നൂറ് ജന്മം ജനിച്ചാലും കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |