തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ടിലെ കുറ്റകൃത്യങ്ങളെപ്പറ്റി അന്വേഷിക്കാൻ വനിത ഐപിഎസ് ഓഫീസറുടെ നേതൃത്വത്തിലുള്ള സംഘത്തെ നിയമിക്കണമെന്നാണ് യു.ഡി.എഫ് നിർദ്ദേശമെന്ന് എം.എം ഹസൻ. സർക്കാർ നാലര വർഷം പൂഴ്ത്തിവെച്ചത് ക്രിമിനൽ കുറ്റമാണ്. ലെെംഗീക ചൂഷണത്തിനെതിരെ നടപടിയെടുക്കാൻ എന്തിന് വൈകുന്നു എന്നും അദ്ദേഹം ചോദിച്ചു.
ഹേമ കമ്മിഷൻ റിപ്പോർട്ടിൽ ഉടൻ നടപടിയെടുക്കണം:കെ. സുരേന്ദ്രൻ
ഹേമ കമ്മീഷൻ റിപ്പോർട്ടിൻമേൽ സർക്കാർ അടിയന്തരമായി നടപടിയെടുക്കണമെന്ന് ബി.ജെ.പി.സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. സിനിമാ സെറ്റുകളിലെ സ്ത്രീവിരുദ്ധത അവസാനിപ്പിക്കാൻ സർക്കാർ ശക്തമായ നിലപാടെടുക്കണം. സെറ്റുകളിൽ ശുചിമുറികളും വസ്ത്രം മാറാനുള്ള സൗകര്യങ്ങളും ഉറപ്പു വരുത്തണം. വേട്ടക്കാർക്കൊപ്പമുള്ള നിലപാടെടുത്തത് ഇനിയെങ്കിലും സർക്കാർ തിരുത്താൻ തയ്യാറാവണം. ഇരകളുടെ വിവരങ്ങൾ മറച്ചുവെക്കേണ്ടത് സർക്കാരിന്റെ നിയമപരമായ ബാധ്യതയാണ്. എന്നാൽ അതിക്രമം നടത്തിയവരുടെ വിവരങ്ങൾ മറച്ചുവെച്ചത് എന്തിനാണന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും കെ.സുരേന്ദ്രൻ ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |