SignIn
Kerala Kaumudi Online
Sunday, 20 October 2024 7.41 AM IST

മംഗലപുരത്തെ വില്ലയിൽ നിന്ന് 50 പവൻ കവർന്നു

Increase Font Size Decrease Font Size Print Page
1

പോത്തൻകോട്: മംഗലപുരത്തിനു സമീപമുള്ള വില്ലയിൽ നടന്ന കവർച്ചയിൽ 50 പവൻ നഷ്ടമായതായി പരാതി. മംഗലപുരം നെല്ലിമൂട് അണ്ടർ ദ ബ്ലൂ വില്ല പ്രോജക്ടിലെ ഐ ക്ലൗഡ് ഹോംസിലാണ് കവർച്ച നടന്നത്. കൊല്ലം ആയൂർ സ്വദേശിയായ ഷിജിയുടെ ഉടമസ്ഥതയിലുള്ള സി 12 വില്ലയിലായിരുന്നു മോഷണം.

ഗൾഫിൽ ബിസിനസുള്ള കുടുംബം അവധിക്കാലത്താണ് മംഗലപുരത്തെ വില്ലയിൽ താമസത്തിനെത്തിയത്. ഇന്നലെ ഉച്ചയ്ക്ക് വില്ലയിലെത്തിയപ്പോഴാണ് കവർച്ച നടന്നതായി ശ്രദ്ധയിൽപ്പെട്ടത്.വില്ലയുടെ അടുക്കള ഭാഗത്തെ ഗ്ലാസ് ജനാല തുറന്നാണ് മോഷ്ടാവ് അകത്തുകയറിയത്.

മൊത്തം 42 ലക്ഷ്വറി വില്ലകളാണ് ഇവിടെയുള്ളത്.അതീവ സുരക്ഷയിലാണ് വില്ലയും പരിസരവും സ്ഥിതി ചെയ്യുന്നത്.രാത്രിയും പകലും സുരക്ഷാ ഉദ്യോഗസ്ഥരും നിരവധി സി.സി ടിവി ക്യാമറകളുമുള്ള അതീവ സുരക്ഷയുള്ള പ്രദേശത്ത് മോഷണം നടന്നത് പൊലീസിൽ ഞെട്ടൽ ഉളവാക്കിയിട്ടുണ്ട്.

കവർച്ച നടന്ന വീടുമായി ബന്ധപ്പെട്ട ആളുകളെ ചുറ്റിപ്പറ്റിയാണ് പൊലീസിന്റെ പ്രാഥമിക അന്വേഷണം പുരോഗമിക്കുന്നത്.മംഗലപുരം പൊലീസും വിരലടയാള വിദഗ്ദ്ധരും,ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധ നടത്തി.സമീപ പ്രദേശങ്ങളിലെയും പ്രധാന ജംഗ്ഷനുകളിലെയും സി.സി ടിവി ക്യാമറ ദൃശ്യങ്ങൾ ശേഖരിച്ച് വിശദ പരിശോധന നടത്തുകയാണ് പൊലീസ്.

ക്യാപ്ഷൻ: കവർച്ച നടന്ന വില്ലിയിൽ പൊലീസ് പരിശോധന നടത്തുന്നു

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: CASE DIARY
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.