കൊച്ചി: മഴക്കാലം ആസ്വാദ്യകരമാക്കാൻ കൊച്ചി വണ്ടർലാ സവിശേഷമായ മൺസൂൺ ഓഫർ അവതരിപ്പിച്ചു. ആദ്യമായി ലഭ്യമാക്കുന്ന ഈ ഓഫറിലൂടെ സന്ദർശകർക്ക് ആഹ്‌ളാദകരമായ റൈഡുകൾ, ഉന്മേഷദായകമായ വാട്ടർ സ്ലൈഡുകൾ, നോൺസ്റ്റോപ്പ് വിനോദ പരിപാടികൾ എന്നിവ ആസ്വദിക്കാൻ കഴിയും. വണ്ടർലായിൽ സജ്ജീകരിച്ചിട്ടുള്ള സ്‌കൈ വീലിൽ കയറുന്ന അതിഥികൾക്ക് ചായയും പക്കോഡയും പഴംപൊരിയുമൊക്കെ അടങ്ങുന്ന ലഘുഭക്ഷണവും വിളമ്പും.
ജൂൺ 9 വരെ രണ്ട് ടിക്കറ്റ് വാങ്ങിയാൽ ഒരു ടിക്കറ്റ് സൗജന്യമെന്ന ഓഫർ ലഭ്യമാകും. ഇങ്ങനെ വാങ്ങുന്ന ടിക്കറ്റുകൾക്ക് ജൂൺ 30 വരെ കാലാവധി ഉണ്ടാകും. വണ്ടർ വുമൺ ഓഫർ എന്ന പേരിൽ ജൂണിലെ എല്ലാ ബുധനാഴ്ചകളിലും സ്ത്രീകൾക്ക് 2 ടിക്കറ്റ് വാങ്ങിയാൽ 2 ടിക്കറ്റ് സൗജന്യം എന്ന ഓഫറും ലഭ്യമാകും.
പുതിയ എക്‌സ്‌ക്ലൂസീവ് മൺസൂൺ ഓഫറിലൂടെ കുടുംബങ്ങളെയും സുഹൃത്തുക്കളെയും ഒരുമിച്ച് കൊണ്ടുവന്ന് സന്തോഷകരവും അവിസ്മരണീയവുമായ ഒരു അനുഭവം സൃഷ്ടിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് വണ്ടർലാ ഹോളിഡേയ്‌സ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ അരുൺ കെ. ചിറ്റിലപ്പിള്ളി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |