കൊച്ചി: അർബുദ ബാധ മുൻകൂട്ടി കണ്ടെത്താൻ ലളിതമായ രക്തപരിശോധനാ സംവിധാനം അവതരിപ്പിച്ച്
റിലയൻസ് ഇൻഡസ്ട്രീസിന്റെ ഉപസ്ഥാപനമായ സ്ട്രാൻഡ് ലൈഫ് സയൻസസ്.
ജെനോം സീക്വൻസിംഗ് ഉൾപ്പടെയുള്ള സംവിധാനങ്ങൾ ഉപയോഗപ്പെടുത്തിയാണ് 'ക്യാൻസർ സ്പോട്ട്' എന്ന നൂതന ടെസ്റ്റിലൂടെ രോഗം ശൈശവദശയിലേ കണ്ടെത്തുന്നത്.
ഒന്നിലധികം അർബുദങ്ങൾ നേരത്തെ കണ്ടെത്താനാകുമെന്നാണ് കമ്പനിയുടെ അവകാശവാദം.
ക്യാൻസർ ട്യൂമർ ഡി.എൻ.എ ശകലങ്ങൾ തിരിച്ചറിയാൻ ആഗോളതലത്തിൽ അംഗീകരിക്കപ്പെട്ട മെഥിലേഷൻ പ്രൊഫൈലിംഗ് സാങ്കേതികവിദ്യയാണ് ഉപയോഗിക്കുന്നത്.
രക്തത്തിലെ ക്യാൻസറിന്റെ ഡി.എൻ.എ മെഥിലേഷൻ സിഗ്നേച്ചറുകൾ തിരിച്ചറിയാൻ ജെനോം സീക്വൻസിംഗും വിശകലന പ്രക്രിയയുമാണ് ഉപയോഗിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |