SignIn
Kerala Kaumudi Online
Tuesday, 30 July 2024 1.44 AM IST

ഉള്ളിത്തൊലികൊണ്ട് മുടി കട്ട കറുപ്പാക്കാം; ഈ ഡൈ തയ്യാറാക്കാൻ മിനിട്ടുകൾ മതി

beauty

ഇന്ന് മിക്കയാളുകളും നേരിടുന്ന സൗന്ദര്യ പ്രശ്നമാണ് അകാല നര. മാനസിക സമ്മർദവും, പാരമ്പര്യവും, പോഷകാഹാരക്കുറവും, കെമിക്കലുകളുടെ ഉപയോഗം തുടങ്ങി നിരവധി കാരണങ്ങൾ കൊണ്ടാണ് നര ഉണ്ടാകുന്നത്.

കടകളിൽ കിട്ടുന്ന ഡൈ ഉപയോഗിച്ച് അകാലനരയെ ചെറുക്കാനാണ് മിക്കവരും ശ്രമിക്കുന്നത്. എന്നാൽ കെമിക്കലുകൾ ചേർത്തുള്ള ഇത്തരം ഡൈ പാർശ്വഫലങ്ങൾ ഉണ്ടാക്കാൻ വരെ സാദ്ധ്യതയുണ്ട്. കെമിക്കലുകളൊന്നും ഉപയോഗിക്കാതെ തികച്ചും നാച്വറലായി മുടിയുടെ സ്വാഭാവിക നിറം തിരികെ കൊണ്ടുവരാൻ സാധിച്ചാൽ അതല്ലേ ഏറ്റവും നല്ലത്. അതിനുള്ള ഔഷധം നമുക്ക് വീട്ടിൽ തന്നെ തയ്യാറാക്കാം. ഇതിന് എന്തൊക്കെ സാധനങ്ങളാണ് വേണ്ടതെന്നും എങ്ങനെയാണ് തയ്യാറാക്കുന്നതെന്നും നോക്കാം.

ആവശ്യമായ സാധനങ്ങൾ

നാല് സവാളയുടെ തൊലി

വെളിച്ചെണ്ണ - 2 ടീസ്‌പൂൺ

കറ്റാർവാഴ ജെൽ - 2 ടീസ്‌പൂൺ

തയ്യാറാക്കുന്ന വിധം

ഉള്ളിത്തൊലി നന്നായി വറുത്തെടുക്കുക. നല്ല കറുത്ത നിറമാകുന്നത് വരെ ചൂടാക്കണം. തണുക്കുമ്പോൾ ഇതിനെ നന്നായി പൊടിച്ചെടുക്കണം. ശേഷം ഈ പൊടി നന്നായി അരിച്ചെടുത്ത് അതിലേക്ക് വെളിച്ചെണ്ണയും കറ്റാർവാഴ ജെല്ലും ചേർത്ത് നന്നായി യോജിപ്പിക്കണം.

ഉപയോഗിക്കേണ്ട വിധം

ഷാംപൂ ഉപയോഗിച്ച് വൃത്തിയായി കഴുക ഉണക്കിയ മുടിയിലേക്ക് നേരത്തേ തയ്യാറാക്കി വച്ച ഡൈ പുരട്ടിക്കൊടുക്കുക. ഒരു മണിക്കൂറിന് ശേഷം കഴുകി കളയാവുന്നതാണ്. ഷാംപൂ ഉപയോഗിക്കാതിരിക്കുന്നതാണ് ഉത്തമം. താളി ഉപയോഗിക്കുന്നതിൽ തെറ്റില്ല. ആദ്യത്തെ ഒരു മാസം ആഴ്ചയിൽ ഒരുപ്രാവശ്യം ചെയ്യുക. പിന്നീട് മാസത്തിൽ ഒരിക്കൽ ഉപയോഗിച്ചാൽ മതിയാകും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BEAUTY, NATURAL HAIR DYE, HAIR CARE, SKIN WHITENING, SKIN BRIGHTENING, SKIN WHITENING TIPS, BLACK HAIR TIPS
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.