SignIn
Kerala Kaumudi Online
Tuesday, 08 October 2024 8.16 PM IST

ഈ ശീലങ്ങൾ നിങ്ങൾക്കുണ്ടോ? എന്നാൽ ആയുസ് പകുതിയാകും

Increase Font Size Decrease Font Size Print Page
women

മദ്യപാനം, പുകവലി തുടങ്ങിയവ ആയുസ് കുറയ്ക്കുമെന്ന് നിങ്ങൾക്ക് അറിയാമല്ലോ, എന്നാൽ മറ്റ് ശീലങ്ങൾ ഇവയെക്കാളും അപകടകരമാണെന്ന് അധികമാർക്കും അറിയില്ല. നിങ്ങളുടെ ചില ശീലങ്ങൾ പ്രമേഹം, ഹൃദയാഘാതം, പക്ഷാഘാതം, ക്യാൻസർ പോലുള്ള പല രോഗങ്ങളിലേക്കും നയിക്കുന്നു. ചില ഉദാസീനമായ ജീവിതശെെലി ഒരാളുടെ മരണസാദ്ധ്യത വർദ്ധിപ്പിക്കുമെന്ന് ബ്രിട്ടീഷ് ജേണൽ ഓഫ് സ്പോർട്സ് മെഡിസിനിൽ ഓൺലെെനിൽ പ്രസിദ്ധീകരിച്ച ചില പഠനങ്ങളിൽ പറയുന്നു.

ഇരിപ്പ്

ദീർഘനേരം ഇരിക്കുന്നത് വളരെ ദോഷമാണെന്നാണ് വിദഗ്ദ്ധർ അവകാശപ്പെടുന്നത്. ദിവസവും എട്ട് മണിക്കൂറോ അതിൽ കൂടുതലോ ഇരിക്കുന്നത് ഹൃദ്രോഗത്തിന്റെയും പ്രമേഹത്തിന്റെയും നിരക്ക് ഇരട്ടിയാക്കുമെന്നും അകാലമരണത്തിനുള്ള സാദ്ധ്യത വർദ്ധിപ്പിക്കുമെന്നും റിപ്പോർട്ടുണ്ട്.

അസമയത്തെ ഭക്ഷണം

അസമയത്ത് ഭക്ഷണം കഴിക്കുന്നത് ജീവൻ അപകടത്തിലാക്കുന്നു. പ്രത്യേകിച്ച് രാത്രി ഏറെ വെെകിയുള്ള ഭക്ഷണശീലം. അനാരോഗ്യകരമായ ഭക്ഷണങ്ങൾ രാത്രി കഴിക്കുന്നത് നിങ്ങളുടെ മെറ്റബോളിസത്തെ തകർക്കുകയും നിരവധി രോഗങ്ങൾ വരുത്തുകയും ചെയ്യുന്നു.

സമ്മർദ്ദം

ജീവിതത്തിൽ എല്ലാവർക്കും ഇടയ്ക്ക് സമ്മർദ്ദം വരാറുണ്ട്. എന്നാൽ ഇത് അമിതമാകുമ്പോൾ നിരവധി ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാവുന്നു. അമിതമായി ടെൻഷൻ കുറയ്ക്കാൻ യോഗ പോലുള്ളവ ചെയ്യുന്നത് നല്ലതാണ്. ഇത് നിങ്ങളുടെ തലച്ചോറിനെ ശാന്തമാക്കുന്നു.

അനാരോഗ്യകരമായ ഭക്ഷണം

ഒരു വ്യക്തിയുടെ ആയുസ് കുറയ്ക്കുന്നതിൽ അനാരോഗ്യകരമായ ഭക്ഷണങ്ങൾ ഒരു പ്രധാന പങ്ക് വഹിക്കുന്നു. പ്രോസസ്ഡ് ഫുഡ് അതായത് റെഡി ടു ഈറ്റ് വിഭവങ്ങൾ അമിതമായി കഴിക്കുന്നത് ഒഴിവാക്കുക. ഇതിൽ അമിതമായി സോഡിയം, കൊഴുപ്പ്, പഞ്ചസാര എന്നിവ അടങ്ങിയിരിക്കുന്നു. ഇവ ശരീരത്തിന് ദോഷകരമാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: HEALTH, LIFESTYLE HEALTH, HABITS, STOP, VIRAL
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LIFESTYLE
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.