ശംഖുംമുഖം: ബീമാപള്ളി ജമാഅത്ത് കോമ്പൗണ്ടിൽ കയറി അതിക്രമം കാണിച്ച മൂന്നുപേർ അറസ്റ്റിൽ. ജമാഅത്ത് കമ്മിറ്റി നൽകിയ പരാതിയിൽ ബീമാപള്ളി സ്വദേശികളായ ഷിബിൽ,റിയാസ്, ബാദുഷാ എന്നിവരാണ് പൂന്തുറ പൊലീസിന്റെ പിടിയിലായത്.
ബീമാപള്ളിയിലും പരിസര പ്രദേശങ്ങളിലുമായി മദ്യം,മയക്കുമരുന്ന് വില്പന നടത്തുന്ന സംഘമാണ് പിടിയിലായവരെന്ന് പൊലീസ് പറയുന്നു. മയക്കുമരുന്ന് സംഘങ്ങൾക്കെതിരെ പ്രവർത്തിക്കുന്ന മാക്ക് എന്ന സംഘടനയുടെ പരാതിയിൽ നേരത്തെ രണ്ടുപേരെ പിടികൂടിയിരുന്നു. ഇതിന്റെ വൈരാഗ്യത്തിൽ ബീമാപള്ളി കോംപൗണ്ടിലുണ്ടായിരുന്ന മാക്ക് പ്രവർത്തകരെ ബുധനാഴ്ച രാത്രിയിൽ ആക്രമിക്കാൻ ശ്രമിക്കുകയായിരുന്നു.
ഇതിനെതിരെ നാട്ടുകാരും ജുമാ അത്ത് ഭാരവാഹികളും ഇടപെട്ടെങ്കിലും ഇവർ ആയുധങ്ങൾ ഉപയോഗിച്ച് ആക്രമിച്ചു. ജമാഅത്ത് ഭാരവഹികൾ വിവരമറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ പൊലീസിന് നേരെയും ഇവർ ആക്രമണം നടത്തി. തുടർന്ന് കൂടുതൽ പൊലീസെത്തിയാണ് ഇവരെ കീഴ്പ്പെടുത്തിയത്. ഇവരെ കോടതിയിൽ ഹാജരാക്കിയതായി പൊലീസ് അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |